തിരുവനന്തപുരം: ജന്മദിനാശംസ നേര്‍ന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന് ചലച്ചിത്ര താരം ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു. ജഗതിയുടെ 71ാം ജന്മദിനത്തോടനുബന്ധിച്ചാണ് ഹസന് പേയാടുള്ള വസതിയില്‍ എത്തിയത്. പ്രിയ സുഹൃത്തിന് ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ചാണ് ജഗതി സ്വീകരിച്ചത്. വിദ്യാർഥി കാലത്ത് തുടങ്ങിയ ആത്മബന്ധമാണ് ജഗതിയും ഹസനും തമ്മിൽ. അത് ഇന്നും കോട്ടംവരാതെ കാത്തുസൂക്ഷിക്കുന്നു. മാര്‍ ഇവാനിയോസ് കോളജിലെ പഠനകാല ഓർമകൾ അയവിറക്കാനുള്ള അവസരം കൂടിയായി കൂടിക്കാഴ്ച.
കെ.എസ്.യു നേതാവായിരുന്ന ഹസന്, യൂനിവേഴ്സിറ്റി കലോത്സവ വിജയികളായ ജഗതി ശ്രീകുമാര്‍, നെടുമുടി വേണു തുടങ്ങിയ കലാപ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തിയ ഒരുമാസം നീണ്ട അഖിലേന്ത്യ പര്യടനമാണ് ഇരുവരും തമ്മിലെ സൗഹൃദം ദൃഢമാക്കിയത്. അപകടത്തെതുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ ഓരോ പിറന്നാള്‍ ദിനത്തിലും ഹസന് വസതിയിലെത്തി ആശംസ അറിയിക്കാറുണ്ട്.
അത് ഇത്തവണയും മുടങ്ങിയില്ല. കേക്ക് മുറിച്ച് ഇരുവരും സന്തോഷം പങ്കിട്ടു. ശേഷം സമീപകാലത്ത് പ്രകാശനം ചെയ്ത എം.എം. ഹസന്റെ ആത്മകഥയായ 'ഓര്‍മ്മച്ചെപ്പ്' ജഗതിക്ക് കൈമാറി. ഓര്‍മച്ചെപ്പിലെ ഒരു അധ്യായം ജഗതി ശ്രീകുമാറും നെടുമുടി വേണുവും തമ്മിലെ അത്മബന്ധത്തിന്റെ നേര്‍ചിത്രം തുറന്നുകാട്ടുന്നു. ജഗതിയുടെ ഭാര്യാസഹോദരന്റെ മരണത്തെതുടര്‍ന്ന് ഇത്തവണ ജന്മദിനത്തിന് ആഘോഷങ്ങള്‍ ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.