തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലക്കായി എത്തുന്ന ഭക്തർക്കായി ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ച് ഭക്ഷ്യവകുപ്പ്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, ഫോര്‍ട്ട് താലൂക്കാശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഇവ ആരംഭിച്ചത്. സൂര്യാതപം പോലുള്ള സാഹചര്യങ്ങളിലേക്ക് കൂളര്‍, ഫാന്‍, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒ.ആർ.എസ്, ക്രീമുകള്‍ എന്നിവ ഈ ക്ലിനിക്കുകളില്‍ സജ്ജമാക്കി.
ഉയര്‍ന്ന ചൂട് കൊണ്ടുള്ള ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സേവനം തേടാം. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഡോക്ടര്‍, സ്റ്റാഫ് നഴ്സ് തുടങ്ങിയവരടങ്ങിയ ഈ ടീമില്‍ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ആറ്റുകാലിലെ കണ്ട്രോള് റൂമിലും ഡോക്ടറുടെ സേവനമുണ്ട്. ക്ഷേത്രപരിസത്ത് രണ്ട് ഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ടീമും കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ധര്‍, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കല്‍ ടീമും പ്രവര്‍ത്തിച്ചുവരുന്നു.
ഇതുകൂടാതെ അഞ്ച് ഡോക്ടര്‍മാരും സ്റ്റാഫ് നഴ്സുമാരും അടങ്ങിയ ഐ.എം.എയുടെ മെഡിക്കല്‍ ടീമും മറ്റ് വിഭാഗങ്ങളുടെ മെഡിക്കല്‍ ടീമും ക്ഷേത്രപരിസരത്ത് വൈദ്യസഹായം നല്‍കും. തിരുവനന്തപുരം ജില്ല മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.