തിരുവനന്തപുരം: ശക്തമായ മഴയിൽ നാടും നഗരവും വെള്ളത്തിലായി. മാലിന്യവും പ്ലാസ്റ്റിക് വേസ്റ്റും ഓടകളിൽ ഒഴുകിയിറങ്ങിയതോടെ നഗരം മുഴുവൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കണ്ണമ്മൂല തോട്ടിൽ അതിഥി തൊഴിലാളിയെ ഒഴുക്കിൽപെട്ട് കാണാതായി.
ഝാർഖണ്ഡ് സ്വദേശി നെഹർദീപ് കുമാറിനെയാണ് കാണാതായത്. കാൽവഴുതി തോട്ടിൽ വീണതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഇന്നലെ ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. കണ്ണമ്മൂല നെല്ലിക്കുഴി ഗ്യാസ് ഗോഡൗണിന് സമീപത്ത് വാടകക്ക് താമസിച്ചിരുന്നയാളാണ്. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. വെള്ളായണി പുഞ്ചക്കരി ഭാഗത്ത് വെള്ളം കയറി. ഇവിടെ വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പട്ടം തേക്കുംമൂട് ബണ്ട് കോളനി, ആറ്റിപ്ര മേഖല, ചാക്ക, കമലേശ്വരം, ചാക്ക, പേട്ട, വഞ്ചിയൂർ, തമ്പാനൂർ, പഴവങ്ങാടി, മണക്കാട് തുടങ്ങിയ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി.
എസ്.എ.ടി ആശുപത്രിക്ക് മുന്നിലെ റോഡിൽ വെള്ളം കയറി യാത്ര താറുമാറായി. മലയോരമേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊന്മുടി വിനോദസഞ്ചാര മേഖലയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശനം നിരോധിച്ചു. തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡാമുകളിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
അരുവിക്കര ഡാം - 390 സെൻറിമീറ്റർ
നെയ്യാർഡാം - 600 സെൻറിമീറ്റർ
പേപ്പാറ ഡാം - 100 സെൻറിമീറ്റർ
(ഇന്ന് പുലർച്ച അഞ്ചിന് 30 സെൻറീമീറ്റർകൂടി ഉയർത്തിയതോടെയാണ് 100 ൽ എത്തിയത്)
സഹായത്തിന് വിളിക്കാം.
പൊലീസ് സ്പെഷൽ കൺട്രോൾ റൂം -112
ജില്ലാ ദുരന്തനിവാരണ അതോറിറ്റി -1077
കെ.എസ്.ഇ.ബി -1912
കോർപറേഷൻ കൺട്രോൾ റൂം -0471-2377702, 0471-2377706
ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
തിരുവനന്തപുരം: കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനം പാടില്ല.കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്കുകിഴക്കന്‍ അറബിക്കടലിലും മാലദ്വീപ് തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാറിലും കന്യാകുമാരി തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വിഴിഞ്ഞത്ത് നാശനഷ്ടം
വിഴിഞ്ഞം: കനത്തമഴയിൽ തീരദേശത്തെ താഴ്ന്നപ്രദേശങ്ങളും കൃഷി ഇടങ്ങളും വെള്ളത്തിനടിലായി. അടിമലത്തുറ അമ്പലത്തും മൂല, കരുംകുളം തീരങ്ങളാണ് വെള്ളത്തിനടിയിലായത്. നിരവധി വീടുകളിൽ വെള്ളം കയറി. കാഞ്ഞിരംകുളത്ത് സെപ്റ്റിക് ടാങ്ക് തകർന്ന് കുഴിയിൽ അകപ്പെട്ട വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അടിമലത്തുറയിൽ ജാനി പത്രോസിെൻറയും കോവളം മുസ്ലിം കോളനിയിൽ മൺസൂറിെൻറയും വീട് മഴയിൽ തകർന്ന് വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിഴിഞ്ഞം സ്വദേശി മാഹിെൻറ വീടിന് മുന്നിലേക്ക് കുന്നിടിഞ്ഞ് വീണു. ആഴാകുളം സ്വദേശി മോഹനെൻറ വീടിന് മുകളിലേക്ക് സമീപത്തെ മതിൽ ഇടിഞ്ഞുവീണ് കേടുപാട് പറ്റി. തീരദേശമേഖലയിൽ സ്ഥലങ്ങളിൽ പമ്പിംഗ് നടത്തി വെള്ളക്കെട്ട് കുറക്കാനുള്ള ശ്രമം ഫയർഫോഴ്സ് യൂനിറ്റുകളുടെ നേത്വത്തിൽ നടത്തിവരുന്നു. വിഴിഞ്ഞം ഹാർബറിൽ ചേരി നിർമാർജനത്തിെൻറ ഭാഗമായി നിർമിച്ച ഫ്ലാറ്റിലെ സെപ്റ്റിക് ടാങ്കും ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്ന്നു. ഷാജഹാെൻറ ഫ്ലാറ്റിലെ ടാങ്കാണ് ഇന്നലെ രാവിലെ പേത്താടെ ഇടിഞ്ഞത്. വിഴിഞ്ഞം, വെങ്ങാനൂർ, കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം മേഖലയിലെ നിരവധി ഏലകൾ വെള്ളത്തിനടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.