ആമയിഴഞ്ചാൻ തോട്ടിൽ ഇതരസംസ്ഥാന തൊഴിലാളിയെ കാണാതായ സ്ഥലം മന്ത്രി വി. ശിവൻകുട്ടി സന്ദർശിച്ചപ്പോൾ

തോട്ടിൽ കാണാതായ അന്തർസംസ്ഥാന തൊഴിലാളിയെ ക​െണ്ടത്താനായില്ല

തിരുവനന്തപുരം: ശനിയാഴ്ച കണ്ണമ്മൂല ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ അന്തർസംസ്ഥാന തൊഴിലാളി നഹൽ ദീപ് കുമാർ മണ്ഡലിനായി ഞായറാഴ്​ചയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. അഗ്നിശമന സേനയുടെ സ്കൂബാ ടീമാണ്​ തിരച്ചിലിന്​ നേതൃത്വം നൽകുന്നത്​. ജില്ല ഭരണകൂടമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

സംഭവസ്ഥലം മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ. പ്രശാന്ത്, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സന്ദർശിച്ചു. കണ്ണമ്മൂല നെല്ലിക്കുഴി ഗ്യാസ് ഗോഡൗണിന് സമീപത്ത് വാടകക്ക് താമസിച്ചിരുന്നയാളാണ്​ നഹൽ ദീപ് കുമാർ.കണ്ണമ്മൂലയിൽ



മുടവൻമുകളിൽ മതിൽ വീണ് വീട് തകർന്നു; 22 ദിവസം പ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

നേമം: മുടവൻമുകൾ ചിറ്റൂർക്കോണം പാലസ് റോഡിൽ സമീപവാസിയുടെ മതിൽ ഇടിഞ്ഞുവീണ്​ വീട് തകർന്നു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇതിൽ 22 ദിവസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. ഞായറാഴ്ച പുലർച്ച ഒരു മണിക്കാണ് സംഭവം. ഷീറ്റുമേഞ്ഞ വീടാണ് മതിൽവീണതുകാരണം തകർന്നത്.

ചിറ്റൂർക്കോണം സ്വദേശികളായ ബിനു (35), ഉണ്ണിക്കൃഷ്ണൻ (26), ലീല (80), സന്ധ്യ (23), മകൻ ജിതിൻ (നാല്​), 22 ദിവസം പ്രായമുള്ള മാളു എന്നിവരാണ് വാടകവീട്ടിനുള്ളിൽ ഉണ്ടായിരുന്നത്. ഇവരിൽ ലീല, ഉണ്ണികൃഷ്ണൻ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. രവീന്ദ്രൻ നായരുടെ 25 അടി ഉയരമുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തി വീടിന് മുകളിലേക്ക് തകർന്നുവീഴുകയായിരുന്നു. കനമുള്ള കോൺക്രീറ്റിനടിയിൽ ഉണ്ണികൃഷ്ണൻ പെട്ടുപോയി.ചെങ്കൽചൂള ഫയർഫോഴ്സ് ഓഫിസിൽ നിന്നും സ്​റ്റേഷൻ ഓഫിസർ എസ്.ടി. സജിത്ത്, നിതിൻരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഒന്നര മണിക്കൂറിലധികം പരിശ്രമിച്ച് മണ്ണ് നീക്കം ചെയ്തും കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് മുറിച്ചുനീക്കിയുമാണ് അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്.

ഓട്ടോ ഒഴുക്കില്‍പെട്ടു; നാട്ടുകാർ രക്ഷകരായി

വെള്ളറട: ഓട്ടോറിക്ഷ ഒഴുക്കില്‍പെട്ടപ്പോൾ നാട്ടുകാര്‍ രക്ഷകരായി.കഴിഞ്ഞ ദിവസം അമ്പൂരി ചാക്കപ്പാറയിലായിരുന്നു സംഭവം. ശക്തമായ മഴയില്‍ വീട്ടമ്മയുമായി സവാരി വരികയായിരുന്ന ഓട്ടോയാണ് ചാക്കപ്പാറയില്‍ കരകവിഞ്ഞ് റോഡിലേക്കൊഴുകിയ കൈത്തോട്ടിലേക്ക്​ ഒഴുകി നീങ്ങിയത്​. ഓട്ടോറിക്ഷയെ നാട്ടുകാര്‍ ഉന്തി റോഡിലേക്ക്​ കയറ്റി. യാത്രക്കാരി അപകടത്തില്‍പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.


Tags:    
News Summary - heavy rainfall in trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.