തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ രണ്ട് ഹൗസ് സർജമാരെ കൂട്ടിരിപ്പുകാർ കൈയേറ്റം ചെയ്തു. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസടുത്തു. ഇതിൽ വക്കം സ്വദേശി അൻസറിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. മെഡിസിൻ വനിതാ വാർഡിലെ ഹൗസ് സർജൻമാരെയാണ് ൈകയേറ്റം ചെയ്തത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം. രോഗിയുടെ സി.ടി സ്കാൻ നടന്നില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. കൂടുതൽഡോക്ടർമാരെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മെഷീൻ തകരാറുകാരണം ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് സി.ടി സ്കാൻ ചെയ്യാൻ സാധിച്ചിരുന്നില്ല. രോഗിയുടെ നില ഗുരുതരമല്ലാത്തതിനാൽ പുറത്തുപോയി എടുക്കേണ്ടതില്ലെന്നും മെഷീൻ ശരിയാകുന്ന മുറക്ക് ആശുപത്രിയിൽ നിന്ന് സ്കാൻ ചെയ്യാമെന്ന് അറിയിക്കാനെത്തിയ ഹൗസ് സർജൻമാരെയാണ് കൈയേറ്റം ചെയ്തത്. മർദ്ദനമേറ്റ ഇരുവരയെും പ്രാഥമിക ചികിത്സക്ക് ശേഷം ഹോസ്റ്റലിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.