മാള: പൊയ്യ പഞ്ചായത്തിലെ മാള പള്ളിപ്പുറം പടിഞ്ഞാറൻമുറി രണ്ടാം വാർഡിൽ ലക്ഷംവീട് കോളനിയിലെ വീടുകൾ തകർച്ച ഭീഷണിയിൽ. കുറ്റിപ്പുഴക്കാരൻ നജീബ്, കൊടുങ്ങല്ലൂർക്കാരൻ മുസ്തഫ, കൈതത്തറ ജെയിംസ്, പനവളപ്പിൽ അശ്റഫ് എന്നിവരുടെ വീടുകളാണ് ഭീഷണി നേരിടുന്നത്.
മുസ്തഫ നേരത്തേ വീട് ഒഴിഞ്ഞുപോയി. ഇതോടെ മറുഭാഗത്ത് താമസിക്കുന്ന പനവളപ്പിൽ അശ്റഫ് ഒറ്റപ്പെട്ടു. താമസമില്ലാത്ത വീട് കൂടുതൽ തകർച്ച നേരിടുകയാണ്. ലക്ഷംവീടുകൾ ഒറ്റ വീടാക്കുന്ന സർക്കാർ പദ്ധതിയിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല. പുനർനിർമിക്കാത്ത മേൽക്കൂര വീടുകൾക്ക് വിനയാണ്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ മാറ്റിതാമസിപ്പിക്കണമെന്നാണ് ആവശ്യം.
നജീബിന്റെ വീടിന്റെ ചുമർ മഴവെള്ളം വീണ് കുതിർന്ന നിലയിലാണ്. ഉൾവശം താമസയോഗ്യമല്ല. നാലംഗ കുടുംബത്തെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. കോളനിയിൽ നിലവിലുള്ള അഞ്ച് വീടുകളിൽ രണ്ടെണ്ണമാണ് പുനർനിർമാണത്തിന് അനുമതിയായത്. അതിന്റെ നിർമാണം നടക്കുന്നുണ്ട്. വർഷംതോറും രണ്ട് വീട് പുനർനിർമിക്കുക എന്നതാണ് ലക്ഷ്യമെന്ന് വാർഡ് അംഗം വർഗീസ് കാഞ്ഞൂതറ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.