പാലോട്: ബഹുസ്വരതയാണ് ഉറപ്പ് എന്ന ശീർഷകത്തിൽ എസ്.വൈ.എസ് നെടുമങ്ങാട് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലോട് ടൗണിൽ സ്വാതന്ത്ര്യദിന റാലി സംഘടിപ്പിച്ചു. പ്രസിഡന്റ് ഹാമിദ് യാസീൻ ജൗഹരി ഉദ്ഘാടനം ചെയ്തു. സോൺ വൈസ് പ്രസിഡന്റ് ഹസൻ സഖാഫി അധ്യക്ഷതവഹിച്ചു.
കൊച്ചുവിള യുവ തരംഗം സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രന്ഥശാല പ്രസിഡൻറ് താന്നിമൂട് ഷംസുദ്ദീൻ ദേശീയപതാക ഉയർത്തി. സെക്രട്ടറി മുഹമ്മദ് ഷാഫി ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.
നെടുമങ്ങാട്: ഇന്ത്യൻ നാഷനൽ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി ആനാട് ബാങ്ക് ജങ്ഷൻ മുതൽ ആനാട് ജങ്ഷൻ വരെ 76 കൊടിമരങ്ങളിൽ ദേശീയപതാക ഉയർത്തി. കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം ആനാട് ജയൻ സന്ദേശം നൽകി. കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ അധ്യക്ഷതവഹിച്ചു.
കരുപ്പൂര് ഇരുമരം ജങ്ഷനിൽ കരുപ്പൂര് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 76 ദേശീയപതാകകൾ ഉയർത്തി.
വാളിക്കോട് മഅ്ദിൻ സി.എം കാമ്പസിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. വാളിക്കോട് ജങ്നിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടി എസ്.വൈ.എസ് സംസ്ഥാന കൗൺസിൽ അംഗം സുധീർ വഴിമുക്ക് ഉദ്ഘാടനം ചെയ്തു. നസീർ അദനി അധ്യക്ഷതവഹിച്ചു. ഷംനാദ് വാളിക്കോട് പതാക ഉയർത്തി. മഅ്ദിൻ സി.എം കാമ്പസ് ഡയറക്ടർ സകരിയ അദനി മുഖ്യപ്രഭാഷണം നടത്തി.
വിതുര: വിനോബനികേതൻ യു.പി സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം പറണ്ടോട് ജങ്ഷനിൽ സംഘടിപ്പിച്ചു. സ്വാതന്ത്ര്യസ്മൃതി ദീപം തെളിച്ച് ആര്യനാട് പൊലീസ് സബ് ഇൻസ്പെക്ടർ ഷീന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്. സജീർ അധ്യക്ഷതവഹിച്ചു.
കരകുളം: കരകുളം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസന്ദേശജാഥ സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് ആരംഭിച്ച ജാഥ കരകുളം പഞ്ചായത്ത് ജങ്ഷനിൽ സമാപിച്ചു.
തൊളിക്കോട്: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളുടെ സ്വാതന്ത്ര്യദിനാഘോഷം ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. അജിത അധ്യക്ഷതവഹിച്ചു.
വെഞ്ഞാറമൂട്: കന്യാകുളങ്ങര മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ചീഫ് ഇമാം മുസമ്മില്‍ അല്‍ കൗസരി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.
കിളിമാനൂർ: കിളിമാനൂർ ഗവ.എൽ.പി.എസിൽ സ്വാതന്ത്ര്യദിനാഘോഷം പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
ഭാരതാംബയുടെയും ഗാന്ധിജിയുടെയും സ്വാതന്ത്ര്യ സമരസേനാനികളുടെയും വേഷങ്ങളിൽ കുട്ടികളുടെ ഘോഷയാത്രയും നടന്നു.
കല്ലറ തുമ്പോട് എസ്.എൻ.വി.എൽ.പി.എസിൽ വാർഡ് മെംബർ കല്ലറ ബിജു പതാക ഉയർത്തി. ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്വാതന്ത്ര്യ ദിന സന്ദേശറാലി സംഘടിപ്പിച്ചു. കല്ലറ പാങ്ങോട് സ്വാതന്ത്ര്യ സമര രക്തസാക്ഷി മണ്ഡപം കുട്ടികൾ സന്ദർശിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.
കിളിമാനൂർ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് അടയമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊളിക്കുഴി ജങ്ഷനിൽ പതാക ഉയര്‍ത്തലും മധുര വിതരണവും നടത്തി. ഡി.സി.സി ജനറൽസെക്രട്ടറി എ. ഷിഹാ ബുദീൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് എ.ആർ ഷമീം അധ്യക്ഷത വഹിച്ചു.
നാഗർകോവിൽ: കന്യാകുമാരിയിൽ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം വിപുലമായി ആചരിച്ചു. നാഗർകോവിൽ അണ്ണാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കലക്ടർ പി.എൻ. ശ്രീധർ ദേശീയ പതാക ഉയർത്തിയ ശേഷം പൊലീസ് സേന നൽകിയ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങി. തുടർന്ന്, വിവിധ സർക്കാർ വകുപ്പുകളിൽ ജില്ലതലത്തിൽ മികച്ച സേവനം നൽകിയ 243 പേരെ ആദരിച്ചു. കൂടാതെ, 2.31 കോടി രൂപയുടെ ക്ഷേമനിധികളും വിതരണം ചെയ്തു. തുടർന്ന്, സ്കൂൾ കുട്ടികളുടെ കലാപരിപാടികൾ നടന്നു.
പാറശ്ശാല: മഹേശ്വരം ശ്രീ ശിവപാര്‍വതി ക്ഷേത്രത്തില്‍ വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ഷേത്രമഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന്, ക്ഷേത്ര മഠാധിപതി പുഷ്പാര്‍ച്ചന നടത്തുകയും സന്ദേശം നല്‍കുകയും ചെയ്തു. ശിവശക്തി സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് മ്യൂസിക് വിദ്യാര്‍ഥികളുടെ ദേശീയഗാനാലാപനവും ചിത്രരചന മത്സരവും നടന്നു.
വെള്ളറട: കുറ്റിയാണിക്കാട് എന്‍.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി കരയോഗം പ്രസിഡന്റ് മച്ചേല്‍ പ്രഭാകരന്‍നായര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി കുളത്തിന്‍കര സുരേന്ദ്രന് നായര്‍ സ്വാതന്ത്ര്യ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
ഉണ്ടന്‍കോട് സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രിന്‍സിപ്പല്‍ ആര്.എസ്. റോയി പതാക ഉയര്‍ത്തി. എസ്.പി.സി, എന്‍.സി.സി സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ജൂനിയര്‍ റെഡ്ക്രോസ് എൻ.എസ്.എസ് ലിറ്റില്‍ കൈറ്റ്സ് വിഭാഗങ്ങളുടെ പരേഡും വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
വെള്ളറട ഗ്രാമശബ്ദം കള്‍ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നത്തുകാല്‍ ജനകീയ വികസന കൂട്ടായ്മയുടെ സഹകരണത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവും ഭരണഘടന ദിനാചരണവും റിട്ട. ജില്ല ജഡ്ജ് പി.ഡി. ധര്‍മരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമശബ്ദം ചെയര്മാന് റോബിന് പ്ലാവിള അധ്യക്ഷത വഹിച്ചു.
വെള്ളറട ചിറത്തലക്കല്‍ അംഗന്‍വാടിയിലെ സ്വാതന്ത്ര്യ ദിനാഘോഷഭാഗമായി വെള്ളറട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും വെള്ളറട വാര്‍ഡ് മെംബറുമായ കെ.ജി. മംഗള്‍ ദാസ് ദേശീയ പതാകയുയര്‍ത്തി. അംഗന്‍വാടി കുഞ്ഞുങ്ങള്‍ ദേശീയ ഗാനം ആലപിച്ചു.
പാങ്ങോട്: മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മന്നാനിയ്യ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോളജിലെ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികൾ കോളജ് പ്രിൻസിപ്പലും ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പ് മുൻ ഡയറക്ടറുമായ പ്രഫ. ഡോ. പി നസീർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.