തിരുവനന്തപുരം: ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ടാക്സി, ഓട്ടോറിക്ഷ യൂനിയനുകളുടെയും ടൂര്‍ ഓപറേറ്റർ അസോസിയേഷനുകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിനോദസഞ്ചാരികളുമായി എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യം ബന്ധപ്പെട്ട ടൂറിസം വ്യവസായ പ്രതിനിധികളുമായി ചര്‍ച്ച ചെയ്യും. സ്റ്റാഫ് റൂമുകള്‍ക്ക് പുറമെ, ഡ്രൈവര്‍മാര്‍ക്ക് മാത്രമായി രണ്ട് മുറികള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയുടെ ക്ലാസിഫിക്കേഷന്‍ മാനദണ്ഡങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്ന ചട്ടം ഉള്‍പ്പെടുത്താനുള്ള സാധ്യത പരിശോധിക്കും. ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, കേരള സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് യൂനിയന്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, കേരള ടാക്സി ആന്‍ഡ് ഓട്ടോറിക്ഷ യൂനിയന്‍ പ്രതിനിധികള്‍, ട്രാവല്‍ ആന്‍ഡ് ടൂര്‍ ഓപറേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.