പിടിയിലായ പ്രതി ​പൊലീസി​നൊപ്പം

കഞ്ചാവും വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവും വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ മാൾഡ സ്വദേശി അമൽ മണ്ഡലിനെയാണ് (48) പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള പൊലീസിന്‍റെ ലഹരിവിരുദ്ധ പദ്ധതിയായ യോദ്ധാവിൽ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാത്രി പേട്ട ഭഗത് സിങ് റോഡിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കഞ്ചാവും മദ്യവും വിറ്റുകിട്ടിയ 67,000 രൂപ ഇയാളിൽനിന്ന് കണ്ടെടുത്തു.

ഡെപ്യൂട്ടി പൊലീസ് കമീഷണർ അജിത് കുമാറിന്‍റെ നിർദേശപ്രകാരം ശംഖുംമുഖം അസിസ്റ്റന്‍റ് കമീഷണർ പൃഥ്വിരാജിന്‍റെ നേതൃത്വത്തിൽ പേട്ട എസ്.എച്ച്.ഒ റിയാസ് രാജ, എസ്.ഐ സുനിൽ, എ.എസ്.ഐ സാജരാജ്, എസ്.സി.പി.ഒമാരായ ഗോഡ്‌വിൻ, ശ്രീജിത്ത്‌ സി.പി.ഒമാരായ ജിജി ശ്യാം, ഷൈൻ, അരുൺ, അനിൽ, ജോയ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - inter-state worker arrested with cannabis and foreign liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.