മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിന് പാരമ്പര്യ കൊളസ്ട്രോൾ രോഗബാധ (ഫെമിലിയൽ ഹൈപർകൊളസ്റ്ററോലിമിയ)യെക്കുറിച്ചുള്ള പഠനത്തിന് അന്താരാഷ്ട്ര അംഗീകാരം. മെഡിക്കൽ കോളജിലെ ഹൃദ്രോഗ വിഭാഗം മേധാവി പ്രഫ. സുനിത വിശ്വനാഥൻ, പ്രഫ. ശിവപ്രസാദ്, പ്രഫ. ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

50 വയസ്സനു താഴെയുള്ള പുരുഷന്മാരിലും 60 വയസ്സിനു താഴെയുള്ള സ്ത്രീകളിലും കാണപ്പെടുന്ന ഹൃദ്രോഗബാധയുടെ പ്രധാന കാരണമാണ് പാരമ്പര്യ കൊളസ്ട്രോൾ രോഗം. ഇതുമായി ബന്ധപ്പെട്ട് 54 മലയാളി ഹൃദ്രോഗികളിൽ നടത്തിയ പഠനത്തിൽ 19ഓളം പുതിയ ജനിതക വ്യതിയാനങ്ങൾ കണ്ടെത്തി. ഇതിൽ ഒമ്പത് ജനിതക വ്യതിയാനങ്ങൾ ഇന്ത്യയിൽനിന്ന് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഒരെണ്ണം ലോകത്തുതന്നെ ആദ്യമായാണ് കണ്ടെത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ 30 വയസ്സുള്ള ഹൃദയാഘാത രോഗിയിലാണ് ഈ ജനിതക വ്യതിയാനം കണ്ടെത്തിയത്.

കണ്ടുപിടിത്തത്തിന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിന് അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്‍റെ(എൻ.ഐ.എച്ച്) കീഴിലുള്ള നാഷനൽ സെന്റർ ഫോർ ബയോ ടെക്നോളജി ഇൻഫർമേഷന്‍റെ പ്രത്യേക പരാമർശം ലഭിച്ചു. ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിന് ഇത്തരമൊരു നേട്ടം.

Tags:    
News Summary - International Recognition for the Department of Cardiology, Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.