തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ തോൽവിയിൽ പരിശോധന വേണമെന്ന് സി.പി.െഎ സംസ്ഥാന നിർവാഹകസമിതി. കൊല്ലം ജില്ലയിൽ ഇടതുപക്ഷ സ്വാധീനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
കരുനാഗപ്പള്ളിയിൽ സി.പി.െഎ സ്ഥാനാർഥി വിജയിക്കേണ്ടതായിരുന്നു. ജില്ല കമ്മിറ്റിയുടെ അന്വേഷണ കമീഷൻ റിപ്പോർട്ട് അടുത്ത സംസ്ഥാന കൗൺസിൽ പരിഗണിച്ചേക്കും. കുണ്ടറയിൽ സി.പി.എം സ്ഥാനാർഥിയുടെ തോൽവിയും പരിശോധിക്കണം. സി.പി.എമ്മിനുള്ളിൽതന്നെ സ്ഥാനാർഥിെക്കതിരെ എതിർപ്പുണ്ടായിരുന്നു. സ്ഥാനാർഥിക്ക് തലക്കനമുണ്ടെന്ന പ്രചാരണവുമുണ്ടായെന്നും ചൂണ്ടിക്കാട്ടി. ചടയമംഗലത്ത് ജെ. ചിഞ്ചുറാണിയെ സ്ഥാനാർഥിയായി പ്രഖ്യാപിക്കും മുമ്പ് സംസ്ഥാനനേതൃത്വം കാര്യം ധരിപ്പിച്ചശേഷമാണ് മുസ്തഫ സമാന്തര കൺവെൻഷൻ വിളിച്ചതെന്നും വിലയിരുത്തി. അച്ചടക്കനടപടിക്ക് വിധേയമായ മുസ്തഫയുടെ ഘടകം കൊല്ലം ജില്ലനേതൃത്വം തീരുമാനിക്കും.
ബി.ജെ.പിയുടെ പ്രവർത്തനം ഗൗരവമായി എടുക്കണമെന്നാണ് നിർവാഹകസമിതിയുടെ വിലയിരുത്തൽ. വ്യാപകമായി ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചിട്ടില്ല. എന്നാൽ കരുനാഗപ്പള്ളി അടക്കം മണ്ഡലങ്ങളിൽ യു.ഡി.എഫിന് ബി.ജെ.പി വോട്ട് ലഭിച്ചു. കോൺഗ്രസുകാർ ബി.ജെ.പിയുമായി ധാരണക്ക് മുതിരുക എന്ന നില തുടർന്നാൽ അപകടകരമാണ്. സർക്കാറിെൻറ പ്രവർത്തനം കുറച്ചുകൂടി കാര്യക്ഷമമാക്കുന്നതിനെക്കുറിച്ച് പരിശോധിക്കാനും ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.