അ​ന്തി​യൂ​ര്‍കോ​ണ​ത്ത് പ​ണി​പൂ​ര്‍ത്തി​യാ​യി​ട്ടും യാ​ത്ര​ക്കാ​ര്‍ക്ക്

പ്ര​യോ​ജ​ന​മി​ല്ലാ​തെ കി​ട​ക്കു​ന്ന പാ​ല​ത്തി​ല്‍ മ​ണ്ണ്

കൊ​ണ്ടി​ട്ടി​രി​ക്കു​ന്നു

കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ അപകടങ്ങള്‍ പതിവ്

കാട്ടാക്കട: കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. വീതികുറവുള്ള അന്തിയൂര്‍കോണം പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിച്ചിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു.

നിർമാണം പൂര്‍ത്തിയായിട്ട് ഇത്രയും കാലമായിട്ടും റോഡ് വീതി കൂട്ടി പാലം തുറന്നുകൊടുക്കണമെന്ന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യത്തിന് പരിഹാരമില്ല. ഇതിനിടെ ലക്ഷങ്ങള്‍ മുടക്കി നിർമിച്ച പാലം മണ്ണ് മാഫിയകളുടെ ഇടത്താവളമായി. രാത്രികളില്‍ ഇടിച്ചുകടത്തുന്ന മണ്ണ് പാലത്തില്‍ കൊണ്ടിട്ടുണ്ട്.

കാട്ടാക്കടനിന്നും തലസ്ഥനത്തേക്കുള്ള പ്രധാന റോഡിലെ അന്തിയൂര്‍കോണത്ത് ഇടുങ്ങിയ പാലവും വീതി കുറഞ്ഞ റോഡും മൂലം അപകടം തുടര്‍ സംഭവമായതോടെയാണ് പാലം നിർമിച്ച് റോഡ് വീതി കൂട്ടുന്നതിന് നടപടിയായത്.

ഇറക്കം, വളവ്, ഇടുങ്ങിയ പാലം ഇവയൊക്കെയാണ് അന്തിയൂര്‍കോണം പാലം ജങ്ഷനില്‍ അപകടവും ഗതാഗതക്കുരുക്കും വർധിക്കാന്‍ കാരണം.

കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പത്തോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Accidents are common on Kattakkada-Thiruvananthapuram road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.