കാട്ടാക്കട: ഇറച്ചിക്കോഴികള്‍ വ്യാപകമായി ചത്തൊടുങ്ങുന്നു; വില്പന വന്‍തോതില്‍ കുറഞ്ഞു. വേനല്‍ ശക്തമായതോടെയാണ് കോഴിയിറച്ചി വില്പന ഗണ്യമായി കുറഞ്ഞത്. കോഴിഫാമുകളില്‍നിന്ന് 40 മുതല്‍ 45 ദിവസം പ്രായമായതും ശരാശരി ഒന്നരമുതല്‍ രണ്ടരക്കിലോ ഗ്രാം തൂക്കവുമുള്ള കോഴിയാണ് ഇറച്ചി വില്പന കേന്ദ്രങ്ങളില്‍ കൊണ്ടുപോകുന്നത്.
എന്നാല്‍ വില്പന കുറഞ്ഞതോടെ ഫാമുകളില്‍നിന്ന് കോഴികള്‍ എടുക്കാന്‍ ആളെത്താതായി. ഇതിനിടെ ആഴ്ചകള്‍ കഴിഞ്ഞ് കോഴിയുടെ ശരാശരി തൂക്കം അഞ്ചുകിലോയിലേറെയായി. അസഹന്യമായ ചൂടും ഭാരക്കൂടുതലും കാരണമാണ് കോഴികള്‍ വന്‍തോതില്‍ ചത്തുതുടങ്ങിയതെന്ന് കര്‍ഷകര്‍ പറയുന്നു. രണ്ടാഴ്ചക്കിടെ നൂറുകണക്കിന് ഇറച്ചിക്കോഴിയാണ് ചത്തൊടുങ്ങിയത്.
കോഴികള്‍ ചത്തതോടെ ലക്ഷക്കണക്കിന് രൂപയാണ് കോഴി കര്‍ഷകര്‍ക്ക് നഷ്ടമായത്. വായ്പ്പയെടുത്തും കൂടുകള്‍ പാട്ടത്തിനെടുത്തുമാണ് കോഴി വളർത്തിയിരുന്നത്. കൂട്ടത്തോടെ കോഴികള്‍ ചത്തൊടുങ്ങിയിട്ടും അധികൃതര്‍ ഫാമുകളിൽ പരിശോധന നടത്താനോ പ്രശ്നപരിഹാരത്തിനോ തയാറായിട്ടില്ലെന്ന് കോഴി കര്‍ഷകര്‍ പറയുന്നു.
ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വാങ്ങി ഇറച്ചിക്കുവേണ്ടി വളര്‍ത്തുന്നത്. 35 മുതല്‍ 45 ദിവസം വരെയാകുമ്പോള്‍ ശരാശരി 100 രൂപയിലേറെ തീറ്റയാണ് നല്‍കുന്നത്. അതുകഴിഞ്ഞാല്‍ ഓരോ ദിവസവും ഇരുപത് രൂപയോളം തീറ്റക്കായി ചെലവിടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.