കാട്ടാക്കട: തിരക്കേറിയ പൊതുമരാമത്ത് റോഡുകള്‍ ഉള്‍പ്പെടെയുള്ള പാതയോരങ്ങളിലെ അനധികൃത കൈയേറ്റം അപകടങ്ങള്‍ക്കും ഗതാഗതപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. കാട്ടാക്കട-പൂവച്ചൽ, കാട്ടാക്കട-മലയിന്‍കീഴ്, നെയ്യാര്‍ഡാം റോഡുകളിലാണ് ആക്രിക്കച്ചവടക്കാരും അപകടത്തിൽപെടുന്നതും പൊളിക്കേണ്ടതുമായ വാഹനങ്ങള്‍ ഉള്‍പ്പെടെ കൈയേറിയിരിക്കുന്നത്. ഇതിനുപുറമേ റോഡ് കൈയേറി അനധികൃത വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നു.
വഴിയോരക്കച്ചവടവും ആക്രിസാധനങ്ങളുടെ സംഭരണവും കൂടിയാകുന്നതോടെ റോഡിന് വീതികുറഞ്ഞ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നു. കാട്ടാക്കട മുതൽ കുറ്റിച്ചൽ വരെയുള്ള ഭാഗങ്ങളിലാണ് ഈ അവസ്ഥ. രാവിലെയും വൈകീട്ടും വിദ്യാർഥികൾക്കുപോലും റോഡിലൂടെ നടക്കാൻ കഴിയുന്നില്ല.
പൂവച്ചൽ ജങ്ഷനുസമീപത്തായി മെയിൻ റോഡിൽ ഇരുവശത്തുമായി ആക്രിസാധനങ്ങൾ നിരത്തിയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഈ പ്രദേശത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനെത്തുന്നവരെ ഇവര്‍ തുത്തിയോടിക്കുകയാണെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.