അനധികൃത വഴിയോരക്കച്ചവടം: അപകടങ്ങൾ കൂടുന്നു
text_fieldsകാട്ടാക്കട: തിരക്കേറിയ പൊതുമരാമത്ത് റോഡുകള്‍ ഉള്‍പ്പെടെയുള്ള പാതയോരങ്ങളിലെ അനധികൃത കൈയേറ്റം അപകടങ്ങള്‍ക്കും ഗതാഗതപ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. കാട്ടാക്കട-പൂവച്ചൽ, കാട്ടാക്കട-മലയിന്‍കീഴ്, നെയ്യാര്‍ഡാം റോഡുകളിലാണ് ആക്രിക്കച്ചവടക്കാരും അപകടത്തിൽപെടുന്നതും പൊളിക്കേണ്ടതുമായ വാഹനങ്ങള്‍ ഉള്‍പ്പെടെ കൈയേറിയിരിക്കുന്നത്. ഇതിനുപുറമേ റോഡ് കൈയേറി അനധികൃത വഴിയോരക്കച്ചവടവും പൊടിപൊടിക്കുന്നു.
വഴിയോരക്കച്ചവടവും ആക്രിസാധനങ്ങളുടെ സംഭരണവും കൂടിയാകുന്നതോടെ റോഡിന് വീതികുറഞ്ഞ് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യുന്നു. കാട്ടാക്കട മുതൽ കുറ്റിച്ചൽ വരെയുള്ള ഭാഗങ്ങളിലാണ് ഈ അവസ്ഥ. രാവിലെയും വൈകീട്ടും വിദ്യാർഥികൾക്കുപോലും റോഡിലൂടെ നടക്കാൻ കഴിയുന്നില്ല.
പൂവച്ചൽ ജങ്ഷനുസമീപത്തായി മെയിൻ റോഡിൽ ഇരുവശത്തുമായി ആക്രിസാധനങ്ങൾ നിരത്തിയാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഈ പ്രദേശത്ത് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനെത്തുന്നവരെ ഇവര്‍ തുത്തിയോടിക്കുകയാണെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.