കാട്ടാക്കട: പാറച്ചൽ വാർഡിലെ കൊറ്റംപള്ളി മംഗലയ്ക്കൽ റോഡ് പൂർണമായി തകർന്നിട്ടും നവീകരണത്തിന് നടപടിയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര നാട്ടുകാർക്ക് ദുരിതമാകുന്നു. രണ്ട് കിലോമീറ്റർ റോഡ് റീ ടാർ ചെയ്യാൻ കരാർ നൽകിയതായി പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് ജോലികൾക്കായി ടാർ വീപ്പകളും മിക്സിങ് യന്ത്രവുമൊക്കെ റോഡരികിൽ കൊണ്ടുവന്ന് വെച്ചതല്ലാതെ പണി നടന്നില്ല. രണ്ടുവർഷത്തോളമായി ഇവ റോഡരികിൽ കിടക്കുകയാണ്. ആശുപത്രിയിൽ രോഗികളെ കൊണ്ടുപോകാൻ വാഹനം വിളിച്ചാൽ ഇതുവഴി വരാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കൊറ്റംപള്ളി പ്രദേശത്തുനിന്ന് പ്ലാവൂർ ഹൈസ്കൂളിലേക്ക് വിദ്യാർഥികൾക്ക് എത്താനുള്ള ഏക മാർഗമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.