കാട്ടാക്കട: കുറ്റിച്ചല്‍ പച്ചക്കാട്- കാര്യോട് റോഡ് തകര്‍ന്ന് യാത്രാദുരിതം. കുറ്റിച്ചൽ, ആര്യനാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. ആര്യനാടുനിന്ന് കോട്ടൂരേക്കെത്താനുള്ള എളുപ്പ പാതയായതിനാൽ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസകേന്ദ്രത്തിലേക്ക് പോകുന്ന സഞ്ചാരികൾ ഉൾപ്പെടെയുള്ള വാഹനയാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന റോഡാണിത്. നിലവിൽ വലിയ കുഴികൾ നിറഞ്ഞ് റോഡ് പൊളിഞ്ഞ സ്ഥിതിയിലാണ്.
പാത യാത്രായോഗ്യമല്ലാതായതോടെ മൂന്ന് കിലോമീറ്റർ ചുറ്റിവേണം ഇപ്പോൾ യാത്ര. മഴക്കാലത്ത് കുമ്പിൾമൂട് തോട്ടിൽനിന്നുള്ള വെള്ളം പാലത്തിലൂടെ റോഡിൽ നിറയുന്നതും റോഡ് തകരാൻ കാരണമായതായി പ്രദേശവാസികൾ പറയുന്നു. കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ പച്ചക്കാട് വാർഡിലാണ് റോഡും പാലവും. റോഡ് അറ്റകുറ്റപ്പണി നടത്തിയെങ്കിലും യാത്രാദുരിതം പരിഹരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.