ചെ​മ്പ​രി​യി​ലു​ള്ള വി​ജ്ഞാ​ന്‍വാ​ടി കെ​ട്ടി​ടം

മാറനല്ലൂര്‍ വിജ്ഞാന്‍വാടി ഇപ്പോഴും അടഞ്ഞുതന്നെ

കാട്ടാക്കട: ലോക് ഡൗണിനെ തുടര്‍ന്ന് താഴുവീണ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ വിജ്ഞാന്‍വാടി ഇപ്പോഴും അടഞ്ഞുതന്നെ. പഞ്ചായത്തിലെ ചെമ്പരിയിലുള്ള വിജ്ഞാന്‍വാടിയാണ് പൂട്ടിയത്. കെട്ടിടം പൂട്ടിയതോടെ അകത്തുണ്ടായിരുന്ന പുസ്തകങ്ങളും കമ്പ്യൂട്ടര്‍ ഉള്‍പ്പടെ മറ്റ് ഉപകരണങ്ങളും നശിച്ചതായി നാട്ടുകാര്‍ പറയുന്നു.

പട്ടികജാതി വികസനവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് 2015 ലാണ് വിജ്ഞാന്‍ വാടി കെട്ടിടവും കുട്ടികളുടെ പാര്‍ക്കും നിര്‍മിച്ചത്. ഉച്ചക്ക് രണ്ടു മുതല്‍ ആറു വരെയാണ് പ്രവര്‍ത്തന സമയം. പി.എസ്.സി ഉൾപ്പെടെ മത്സര പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും പുസ്തകങ്ങള്‍ എടുക്കുന്നതിനും പ്രദേശത്തെ നിരവധി പേരാണ് വിജ്ഞാന്‍വാടിയെ ആശ്രയിച്ചിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ പ്രതിമാസം 5000 രൂപ ശമ്പളത്തില്‍ ഒരു ജീവനക്കാരനും ഇവിടെയുണ്ടായിരുന്നു.

എന്നാല്‍, ക്യത്യമായ വേതനം ലഭിക്കുന്നില്ലന്ന പരാതിയില്‍ കരാര്‍ ജീവനക്കാരന്‍ ജോലി ഉപേക്ഷിച്ച് പോയിരുന്നു. അവധി ദിവസങ്ങളിലും വൈകീട്ടും കുട്ടികളുമായി രക്ഷാകര്‍ത്താക്കള്‍ പാര്‍ക്കിലെത്തുമായിരുന്നു. ഇപ്പോൾ കുട്ടികളുടെ സന്ധ്യനേരത്തെ കളികളും മുടങ്ങി. മഴയും വെയിലുമേറ്റ് കെട്ടിടം ജീര്‍ണാവസ്ഥയിലെത്തിയെന്നും അടിയന്തരമായി സംരക്ഷിക്കുന്നതിന് നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Maranallur Vijanwadi is still closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.