കാട്ടാക്കട: വന്യമൃഗശല്യം കാരണം പൊറുതിമുട്ടുന്ന തെക്കന്‍ മലയോര നിവാസികള്‍ പെരുമ്പാമ്പുഭീതിയില്. ജനവാസ കേന്ദ്രങ്ങളിലും വീടുകളിലും പാമ്പുകളുടെ ശല്യമാണ്. രണ്ടാഴ്ചക്കിടെ ഒരു ഡസനിലധികം പെരുമ്പാമ്പുകളെയാണ് വനംവകുപ്പ് പിടികൂടിയത്. ഒരുവര്‍ഷത്തിനുള്ളില്‍ വനപാലകര്‍ മാത്രം നൂറുലേറെ പാമ്പുകള്‍ പിടിച്ചു. പറമ്പിലും വീട്ടിനുള്ളിലും കാലിത്തൊഴുത്തിലും കോഴിക്കൂടുകളിലും പാമ്പുകൾ താവളമാക്കിയിട്ടുണ്ട്.
ഗ്രാമീണമേഖലകളില്നിന്ന് നൂറിലേറെ കോഴികളെയാണ് പെരുമ്പാമ്പുകള്‍ അകത്താക്കിയത്. കോട്ടൂർ, കള്ളിയൽ, സ്വർണക്കോട്, മന്തിക്കളം, മുണ്ടൻചിറ, ശംഭുതാങ്ങി, വില്ലുചാരി, വ്ലാവെട്ടി, നെട്ടുകാൽത്തേരി, നെയ്യാർഡാം, മരകുന്നം, പെരുംകുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ വന്യമൃഗങ്ങളുടെയും പാമ്പുകളുടെയും ശല്യം കർഷകരെയും നാട്ടുകാരെയും വലക്കുന്നു. വനമേഖലയിൽ മഴ ശക്തമായതോടെയാണ് പെരുമ്പാമ്പുകൾ ജനവാസമേഖലകളിലേക്ക് എത്തുന്നത്. കോഴി, താറാവ് കൂടുകളിൽ കയറി കൂട്ടത്തോടെ ഇവയെ വിഴുങ്ങുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.