നാട്ടിലെ കൃഷിക്കളങ്ങളിൽ വിരിയുന്നു ഓണപ്പൂക്കൾ

നാട്ടിലെ കൃഷിക്കളങ്ങളിൽ വിരിയുന്നു ഓണപ്പൂക്കൾ

കാ​ട്ടാ​ക്ക​ട: ഇ​ക്കു​റി അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​രീ​ക്ഷ​ണാ​ർ​ഥം ആ​രം​ഭി​ച്ച പു​ഷ്പ​കൃ​ഷി​യി​ല്‍ മി​ക്ക​യി​ട​ത്തും പൂ​ക്ക​ള്‍ പൂ​ത്തു​ല​ഞ്ഞു​തു​ട​ങ്ങി. വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഇ​രു​പ​തേ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്.

10 സെ​ന്റ്​ മു​ത​ൽ ഏ​ക്ക​ർ വ​രെ​യു​ള്ള വി​വി​ധ യൂ​നി​റ്റു​ക​ളി​ലാ​യി​ട്ടാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. ഓ​രോ പ്ര​ദേ​ശ​ത്തി​നും അ​നു​യോ​ജ്യ​മാ​യ ഇ​ന​ങ്ങ​ൾ കൃ​ഷി ഓ​ഫി​സ​ർ​മാ​ർ ക​ണ്ടെ​ത്തി അ​തി​ന്റെ വി​ത്തു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് ന​ല്‍കി.

എ​ട്ടി​രു​ത്തി​യി​ല്‍ കു​ള​ത്തു​മ്മ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി നി​ഷാ​ന്തി​ന്റെ പു​ര​യി​ട​ത്തി​ൽ ര​ണ്ട​ര​മാ​സം മു​മ്പ്​ പാ​കി​യ ജ​മ​ന്തി വി​ത്തു​ക​ൾ ഇ​പ്പോ​ള്‍ പൂ​വി​ട്ടു. ഇ​വി​ടെ ഐ.​ബി. സ​തീ​ഷ് എം.​എ​ൽ.​എ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും ഒ​ക്കെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​വി​ടെ പ​രി​പാ​ല​നം ന​ട​ന്ന​ത്. വി​ള​വെ​ടു​പ്പി​ന്​ കു​ള​ത്തു​മ്മ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും കൂ​ടാ​തെ നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ എ​ത്തി​യി​രു​ന്നു.

വി​പ​ണ​നം പൂ​ക്ക​ട​ക​ൾ വ​ഴി​യും നേ​രി​ട്ടു​മൊ​ക്കെ വി​പ​ണ​നം ന​ട​ത്താ​നാ​ണ് ല​ക്ഷ്യം. മ​ണ്ഡ​ല​ത്തി​ലെ കൃ​ഷി ഓ​ഫി​സ​ർ​മാ​രു​ടെ​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പൂ​കൃ​ഷി​ക്ക് തു​ട​ക്ക​മി​ട്ട​ത്. പൂ​കൃ​ഷി​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത എ​ന്ന ല​ക്ഷ്യ​വും ഈ ​പ​ദ്ധ​തി​ക്ക് പി​ന്നി​ലു​ണ്ട്. പ്ര​ധാ​ന​മാ​യും ഓ​ണ​വി​പ​ണി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. 85 ദി​വ​സം കൊ​ണ്ട്​ വി​ത്ത് മു​ള​ച്ച് പൂ​വാ​യി. പു​ഷ്പ​കൃ​ഷി​യി​ലൂ​ടെ വ​രു​മാ​നം നേ​ടാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രി​ല്‍ പൂ​കൃ​ഷി എ​ത്തി​ക്കാ​നു​ള്ള ആ​ലോ​ച​ന​യു​മു​ണ്ട്. മ​റ്റ്​ കൃ​ഷി​ക​ളെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭ്യ​മാ​കും എ​ന്ന​തും പൂ​കൃ​ഷി​യി​ലൂ​ടെ സാ​ധ്യ​മാ​കും.

Tags:    
News Summary - onam flowers bloom here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.