കാട്ടാക്കട: പിതാവ് കോവിഡ് ബാധിതനാവുകയും മാതാവ് ക്വാറൻറീനിലാവുകയും ചെയ്തതോടെ വീട്ടിലെ മറ്റൊരു മുറിയിൽ വാതിൽ തുറക്കാനാവാതെ കുടുങ്ങിപ്പോയ കുട്ടികെള പൊലീസെത്തി പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തി.
ആര്യനാട് പുളിമൂട് വണ്ടയ്ക്കൽ സ്വദേശിയുടെ ഒന്നും മൂന്നും വയസ്സുള്ള കുട്ടികളാണ് വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ മുറിയിൽ കുടുങ്ങിയത്.
കുട്ടിയുടെ മാതാവ് വിവരം സമീപവാസികളെ അറിയിച്ചെങ്കിലും കോവിഡ് ബാധിതൻ താമസിക്കുന്ന വീട്ടിലേക്കെത്താന്‍ ആരും തയാറായില്ല. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. ആര്യനാട് എസ്.ഐ ബി. രമേശെൻറ നേതൃത്വത്തിൽ പി.പി.ഇ കിറ്റ് ധരിച്ച് പൊലീസ് സംഘം വീട്ടിലെത്തി.
ആദ്യം കുട്ടികളെ ആശ്വാസ വാക്കുകള്‍ പറഞ്ഞ് സമാധാനാപ്പിച്ചശേഷം ഇരുമ്പ് പാര ഉപയോഗിച്ച് പൂട്ടുപൊളിച്ച് വാതിൽ തുറക്കുകയായിരുന്നു. കുട്ടികള്‍ മുറിക്കുള്ളില്‍ കളിക്കുന്നതിനിടെ എങ്ങനെയോ വാതിലിെൻറ പൂട്ടുവീണതാണെന്ന് െപാലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.