പൂവച്ചല്‍ പഞ്ചായത്ത്​; പ്രസിഡൻറിനെതിരെ കോൺഗ്രസ്​ അവിശ്വാസ പ്രമേയ നോട്ടീസ്

കാ​ട്ടാ​ക്ക​ട: ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റി​നെ​തി​രെ വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സും സ്വ​ത​ന്ത്ര അം​ഗ​വും ഉ​ള്‍പ്പെ​ടെ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. 

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ ടി. ​സ​ന​ല്‍കു​മാ​റി​നെ​തി​രെ​യാ​ണ് ബു​ധ​നാ​ഴ്​​ച വെ​ള്ള​നാ​ട് ബി.​ഡി.​ഒ​ക്ക്​ അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പൂ​വ​ച്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​വ​ല ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പ്ര​സി​ഡ​ൻ​റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് കോ​ണ്‍ഗ്ര​സ് നോ​ട്ടീ​സ് ന​ല്‍കി​യ​ത്.

23 അം​ഗ പ​ഞ്ചാ​യ​ത്തി​ൽ സി.​പി.​എം -6, സി.​പി.​ഐ -3, കോ​ണ്‍ഗ്ര​സ് -7, ബി.​ജെ.​പി- 6, സ്വ​ത​ന്ത്ര​ൻ-1 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. ഇ​തി​ല്‍ കോ​ണ്‍ഗ്ര​സി​ലെ അ​നൂ​പ്കു​മാ​ര്‍, ക​ട്ട​യ്ക്കോ​ട് ത​ങ്ക​ച്ച​ന്‍, സൗ​മ്യ ജോ​സ്, അ​ഭി​ലാ​ഷ്, ബോ​ബി അ​ലോ​ഷ്യ​സ്, ലി​ജു സാ​മു​വേ​ല്‍, അ​ഡ്വ. രാ​ഘ​വ​ലാ​ല്‍, സ്വ​ത​ന്ത്ര അം​ഗം വ​ത്സ​ല എ​ന്നി​വ​രാ​ണ് അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സി​ല്‍ ഒ​പ്പി​ട്ടി​ട്ടു​ള്ള​ത്.

പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​രു​മാ​ണ് ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും ഭ​ര​ണ​സ​മി​തി നി​ർ​ജീ​വ​മെ​ന്നു​മു​ള്ള പ​രാ​തി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​സി​ഡ​ൻ​റി​നെ പു​റ​ത്താ​ക്കാ​ന്‍ കോ​ണ്‍ഗ്ര​സ് അ​വി​ശ്വാ​സ​വു​മാ​യി എ​ത്തി​യ​ത്. സ്പോ​ണ്‍സ​ര്‍ഷി​പ്പി​ലൂ​ടെ ചെ​ല​വു​ക​ള്‍ ന​ട​ത്തി​യി​ട്ടും ഡി.​സി.​സി​യു​ടെ മ​റ​വി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ അ​ഴി​മ​തി, വീ​ര​ണ​കാ​വ് പ്ലാ​സ്​​റ്റി​ക് ഷ്രെ​ഡ്​​ഡി​ങ് യൂ​നി​റ്റി​ലും പ​ഞ്ചാ​യ​ത്തി​ലെ താ​ല്‍ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​വും അ​ഴി​മ​തി, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി, ഇ ​ടെ​ൻ​ഡ​ര്‍ കൃ​ത്രി​മം തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് ഇ​തു​വ​രെ ശ​ബ്​​ദ​മു​യ​ർ​ത്താ​തി​രു​ന്ന​ത് അ​ണി​ക​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​യ​ർ​ത്തി. എ​ന്നാ​ല്‍, സി.​പി.​ഐ​യി​ലെ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഒ. ​ശ്രീ​കു​മാ​രി​ക്കെ​തി​രെ ത​ല്‍ക്കാ​ലം കോ​ണ്‍ഗ്ര​സ് അ​വി​ശ്വാ​സ​പ്ര​മേ​യം ന​ല്‍കാ​നി​ട​യി​ല്ല. എ​ന്നാ​ല്‍, വൈ​സ് പ്ര​സി​ഡ​ൻ​റി​നെ​തി​രെ ബി.​ജെ.​പി ച​ര​ടു​വ​ലി ആ​രം​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.

Tags:    
News Summary - Poovachal Panchayat Congress issues no-confidence motion notice to President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.