കാട്ടാക്കട: പൂവച്ചൽ വൈദ്യുതി സെക്ഷന് കീഴിലെ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പ്രതിസന്ധിയുണ്ടാക്കുന്നതായി പരാതി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകൾ ഇടവിട്ട് വൈദ്യുതി ബന്ധം ഇല്ലാതാകുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. വൈദ്യുതി മുടക്കത്തെപ്പറ്റി വൈദ്യുതി ഓഫിസിൽ അന്വേഷിക്കുമ്പോൾ അറ്റകുറ്റപ്പണി എന്നാണ് എപ്പോഴും മറുപടി ലഭിക്കുന്നത്.
എന്നാൽ വൈദ്യുതി തടസ്സം ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് മെസേജായും, പത്രമാധ്യമങ്ങൾ വഴിയും അറിയിപ്പ് നൽകുന്ന പതിവുണ്ട്. എന്നാൽ ഇപ്പോൾ അത് ലഭിക്കാറില്ലെന്നും പലപ്പോഴും മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നുണ്ടെന്നും അവർ പറഞ്ഞു.
കൂടാതെ പലതവണ വൈദ്യുതി വന്നുപോകുന്നത് ജനറേറ്ററുള്ള സ്ഥാപനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. ഇലക്ട്രോണിക്സ് വ്യാപാര സ്ഥാപനങ്ങൾക്ക് വൈദ്യുതി മുടക്കം വലിയ പ്രശ്നമാണുണ്ടാക്കുന്നത് എൽ.ഇ.ഡി. ടി.വി പോലുള്ള ഉപകരണങ്ങൾ കേടാകുന്നതാണ് പ്രതിസന്ധി. വീടുകളിലെ ഉപകരണങ്ങൾക്കും ഇത് സംഭവിക്കും.
അക്ഷയ സെന്ററുകൾ, മില്ലുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളെയും വൈദ്യുതി മുടക്കം ബാധിക്കുന്നു. സെക്ഷനിൽ പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ സർക്കാറിന്റെ ടോൾഫ്രീ നമ്പറിൽ വിളിക്കുമ്പോൾ ആണ് വൈദ്യുതി ലഭ്യമാകുന്നതെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.