കാട്ടാക്കട: കോഴി ഫാമിലെ 55 ദിവസം പ്രായമുള്ള ആയിരത്തോളം കോഴികളെ കൂട്ടത്തോടെ എത്തിയ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കുറ്റിച്ചൽ കാര്യോട് മിനി സദനത്തിൽ രാജപ്പൻ നായരുടെ ഫാമിലാണ് സംഭവം. രണ്ടുലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായി. കനംകുറഞ്ഞ ഇരുമ്പുവലയും പ്ലാസ്റ്റിക്ക് വലയുമാണ് ഷെഡിന് ഇട്ടിരുന്നത്.
കൂട്ടിലുണ്ടായിരുന്ന തെരുവുനായ്ക്കളെ ഫാമുടമ ഏറെ പണിപ്പെട്ടാണ് പുറത്താക്കിയത്. വലകൾ കടിച്ചുമുറിച്ചാണ് നായ്ക്കൾ ഷെഡിനുള്ളിൽ കടന്നതെന്ന് ഫാമുടമ രാജപ്പൻ നായർ പറഞ്ഞു. കൈവായ്പ എടുത്തും ആഭരണങ്ങള്‍ പണയപ്പെടുത്തിയും വാങ്ങി വളര്‍ത്തിയ കോഴികളാണിവ.
മൃഗാശുപത്രിയിൽ നിന്നും ഡോക്ടർ എത്തി കോഴികളെ പോസ്റ്റ്മോർട്ടം നടത്തി. മാംസ അവശിഷ്ടങ്ങള്‍ ഉള്‍പ്പടെ നിക്ഷേപിക്കുന്നതിനാല്‍ പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷമാണ്. പഞ്ചായത്ത് തെരുവുനായ്ക്കളെ പിടികൂടാന്‍ നടപടി സ്വീകരിച്ച് തെരുവുനായ്ക്കളില്‍ നിന്നും സുരക്ഷ നല്‍കണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.