കാട്ടാക്കട: ഉപഭോക്താവ് ചമഞ്ഞെത്തി മോതിരവുമായി കള്ളൻ മുങ്ങി. കാട്ടാക്കട കെ.എസ്.ആർ.റ്റി.സി ബസ്സ്റ്റാൻഡ് റോഡിൽ മഹാറാണി ജ്വല്ലറിയിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.
ജീവനക്കാരനെ കബളിപ്പിച്ച് ഒറിജിനൽ മോതിരം കൈക്കലാക്കി പകരം അതേ ആകൃതിയിലെ വ്യാജ മോതിരം വെച്ച് ഒറിജിനലുമായി മുങ്ങുകയായിരുന്നു.
തുടർന്ന് സമീപ ജ്വല്ലറി സ്ഥാപന ഉടമകൾ ഉൾപ്പെടെ എത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും തിരുവനന്തപുരം റോഡിലേക്ക് നടന്ന ഇയാൾ കൈകൊണ്ട് അടയാളം കാണിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇയാൾ നിരവധി ജ്വല്ലറികളിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.