സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകര്‍ന്നു; നാലംഗ കുടുംബം ഇറങ്ങിയോടി

കാട്ടാക്കട: പാചക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാലംഗ കുടുംബം താമസിച്ചിരുന്ന താല്‍ക്കാലിക കെട്ടിടം തകര്‍ന്നു. ആമച്ചൽ വേലഞ്ചിറ സ്വദേശി പ്രകാശിന്‍റെ താല്‍ക്കാലിക വീട്ടില്‍ വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം.

രാത്രി ഒമ്പത് മണിയോടെ പാചകവാതകം ചോർന്ന് വീട്ടിനുള്ളില്‍ തീപടര്‍ന്നു.

ഇതോടെ, രണ്ടുകുട്ടികളും രക്ഷാകർത്താക്കളും വീട്ടിനുപുറത്തിറങ്ങി. പ്രകാശ് തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടരാൻ തുടങ്ങി. ഇതോടെ, പ്രകാശ് ഭാര്യയെയും മക്കളെയും കൂട്ടി പുറത്തേക്കിറങ്ങിയോടി. ഇതിനിടെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനിടെ, ഉഗ്രസ്ഫോടനത്തോടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, ആധാരം-റേഷൻ കാർഡ് ഉൾപ്പെടെ രേഖകൾ, പുസ്തകങ്ങൾ, മൊബൈൽ ഉൾപ്പടെയുള്ളവ ചാമ്പലായി. കാട്ടാക്കടയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുരേഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ഡിനു മോൻ, വിനു, സജു, അജിത്, സജു എസ്, അഭിലാഷ്, ടോണി ബർണാഡ്, വിനോദ്, എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Tags:    
News Summary - The cylinder exploded and the building collapsed; The fourth family ran away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.