രോഗി ഡ്രൈവറുടെ കഴുത്തിനുപിടിച്ചു; ആംബുലൻസ് മറിഞ്ഞു

കാ​ട്ടാ​ക്ക​ട: രോ​ഗി ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​നു​പി​ടി​ച്ച​തി​നെ തു​ട​ര്‍ന്ന് നി​യ​ന്ത്ര​ണം തെ​റ്റി​യ ആം​ബു​ല​ന്‍സ് മ​റി​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ ചീ​നി​വി​ള അ​ണ​പ്പാ​ടി​നു സ​മീ​പ​മാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍ ഡ്രൈ​വ​ർ അ​മ​ലി​നെ (25) മ​ല​യി​ന്‍കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​ലി​ന് പ​രി​ക്കേ​റ്റ യു​വാ​വ് വീ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് മ​ല​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍നി​ന്ന് ഒ​റ്റ​ക്ക്​ ആ​ബു​ല​ന്‍സി​ല്‍ ക​യ​റി​യ​ത്. ഇ​യാ​ള്‍ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന​ത്രെ.

അ​ണ​പ്പാ​ടി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ യു​വാ​വ് ബ​ഹ​ളം ​െവ​ച്ച​ശേ​ഷം ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​നു പി​ടി​ക്കു​ക​യും ഇ​തോ​ടെ, നി​യ​ന്ത്ര​ണം തെ​റ്റി​യ ആം​ബു​ല​ന്‍സ് താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യു​മാ​യി​രു​ന്ന​ത്രെ. ശ​ബ്​​ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ബു​ല​ന്‍സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി ഇ​തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.


Tags:    
News Summary - The patient grabbed the driver by the neck; The ambulance overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.