കാട്ടാക്കട: 13 കാരിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും. കുറ്റിച്ചൽ പരുത്തിപ്പള്ളി വലിയവിള സുഭാഷ് ഭവനിൽ സുഭാഷിനെ (34-ഉണ്ണി) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും അല്ലെങ്കിൽ ആറുമാസം അധിക കഠിനതടവ്കൂടി അനുഭവിക്കണമെന്നും കോടതി ജഡ്ജ് എസ്. രമേഷ് കുമാർ ശിക്ഷാ വിധിന്യായത്തിൽ പറഞ്ഞു.
2016ല് സ്കൂൾ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം. അമ്മ മരിച്ചുപോയ കുട്ടിയെ സുരക്ഷിതത്വത്തിനായി പിതാവ് ജോലിക്ക് പോകുമ്പോൾ അയൽപക്കത്തെ ബന്ധുവീട്ടിലാക്കാറാണ് പതിവ്. ഇവിടെ െവച്ചാണ് പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയത്. കുട്ടിയുടെ നിലവിളികേട്ട് വീട്ടുകാർ ഓടി എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടു.
സംഭവം നടക്കുന്ന സമയം ഇയാൾ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ അധ്യാപികയെ ആസിഡ് ഒഴിച്ച് ആക്രമണം നടത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും സുഭാഷ് പ്രതിയാണ്.
കാട്ടാക്കട പൊലീസ് അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ ആർ.എസ്. അനുരൂപ്, ഡിവൈ.എസ്.പിമാരായ ഇ.എസ്. ബിജുമോൻ, ബി. അനിൽകുമാർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.