കാട്ടാക്കട: ക്രിസ്ത്യൻ പള്ളികളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. മാമ്പഴക്കര ചെങ്ങഴത്ത് കുന്നത്തുവിള വീട്ടിൽ ആദർശിനെ (23) യാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മേയ് മാസത്തിൽ കാട്ടാക്കട ആമച്ചലിലെ അമലോത്ഭുത മാതാ, കട്ടയ്ക്കോട് സെൻറ് ആൻറണീസ് ദേവാലയങ്ങൾ, ചാത്തിയോട് വേളാങ്കണ്ണിമാതാ കുരിശ്ശടികൾ, മംഗലയ്ക്കൽ മുത്താരമ്മൻ ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ എന്നിവ കുത്തിത്തുറന്ന് മോഷണം നടത്തിയത് പ്രതി ഉൾപ്പെടുന്ന നാലംഗ സംഘമാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.