കാട്ടാക്കട: വീട് നിർമാണത്തിന് സഹായവാഗ്ദാനം നൽകി വയോധികയുടെ സ്വർണമാലയുമായി കടന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം കനാൽ കോട്ടേജിൽ ഷിബു എസ്. നായർ (43) ആണ് പൊലീസിെൻറ പിടിയിലായത്. പന്നിയോട് കല്ലാമം സ്വദേശിയായ വയോധികയുടെ ഒന്നേകാൽ പവൻ മാലയാണ് ഷിബു തന്ത്രപൂർവം കൈക്കലാക്കിയത്.
വൃദ്ധ ഒറ്റക്കാണ് താമസിക്കുന്നതെന്ന് മനസ്സിലാക്കിയ ഷിബു ഇവരുടെ അടുത്തെത്തി വീട് നിർമാണത്തിന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഇതിെൻറ പ്രാഥമിക െചലവുകൾക്കായി ആറായിരം രൂപ നൽകാൻ ആവശ്യപ്പെട്ടത്രെ. എന്നാൽ തുക ഇല്ല എന്ന് പറഞ്ഞപ്പോൾ വൃദ്ധ അണിഞ്ഞിരുന്ന സ്വർണമാല പണയം െവച്ച് തുക എടുക്കാം എന്ന് പറഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. മാലയുമായി പോയ ഷിബുവിനെ കാണാത്തതിനെ തുടർന്നാണ് വയോധിക പൊലീസിൽ പരാതി നൽകിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അേന്വഷണത്തില് കള്ളിക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 32000 രൂപക്ക് ഷിബു മാല പണയം െവച്ചതായി കണ്ടെത്തി. കാട്ടാക്കട ഡിവൈ.എസ്.പി കെ.എസ്. പ്രശാന്ത്, ഇൻസ്‌പെക്ടർ കിരൺ, സബ് ഇൻസ്‌പെക്ടർ സജു, എസ്.ഐ ഹെൻഡേഴ്സൻ തുടങ്ങിയവരടങ്ങിയ സംഘമാണ് ഷിബുവിനെ പിടികൂടിയത്. ആര്യനാട്, കാഞ്ഞിരംകുളം, മലയിൻകീഴ്, തമ്പാനൂർ, നെയ്യാറ്റിൻകര, വിഴിഞ്ഞം, നെടുമങ്ങാട്, മാറനല്ലൂർ, പൊഴിയൂർ തുടങ്ങി വിവിധ സ്റ്റേഷനുകളിൽ ആൾമാറാട്ടം, പിടിച്ചുപറി, കബളിപ്പിക്കൽ, പൊലീസുകാരെ ഉപദ്രവിക്കൽ ഉൾെപ്പടെ പതിനഞ്ചിലധികം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.