കുറ്റിക്കാട്ടിൽ നാലുപേർ, ചോദ്യം ചെയ്തപ്പോൾ കണ്ടെത്തിയത് 12 ​ബോംബുകൾ; പ്രതികൾ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: റെയിൽവെ ലൈനിന് സമീപം കുറ്റിക്കാട്ടിൽ സംശയാസ്പദ സാഹചര്യത്തിൽ നാലുപേരെ ക​ണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ 12 നാടൻ ബോംബുകൾ പിടികൂടി. കഴക്കൂട്ടത്ത് റെയില്‍വേ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. പ്രതികൾ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു ബോംബുകള്‍. രണ്ട് കവറുകളിലായി പന്ത്രണ്ട് ബോംബുകള്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബോംബ് സ്ക്വാഡും ഡോക് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

കുറ്റിക്കാട്ടില്‍ പതുങ്ങിനിന്ന നാലുപേരിൽ മൂന്നുപേർ പട്രോളിങ്ങി​നെത്തിയ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ ഇയാളും പൊലീസിനെ തട്ടിമാറ്റി കുറ്റിക്കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തിരിച്ചില്‍ തുടങ്ങി. 

Tags:    
News Summary - 12 bombs found near railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.