കഴക്കൂട്ടം : കൈയിൽ പണമില്ലാത്തതിനാൽ കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചു. കഴക്കൂട്ടം ആറ്റിൻകുഴി തൈകുറുമ്പിൽ വീട്ടിൽ കയറ്റിറക്ക് തൊഴിലാളിയായ ബാബുലാലിന് ആണ് (55) കേരള സംസ്ഥാന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്.
ചൊവ്വാഴ്ച രാവിലെ യൂനിയൻ ഓഫിസിലെത്തിയ കഠിനംകുളം സ്വദേശിനിയായ ലോട്ടറി വിൽപനക്കാരി ബാബുലാലിനോട് കുറച്ച് ടിക്കറ്റ് മാത്രമേ വിറ്റുള്ളു എന്നും ഒരു ടിക്കറ്റ് എടുത്ത് സഹായിക്കണമെന്നും അഭ്യർഥിച്ചു. തന്റെ കൈവശം ഇപ്പോൾ പണിമില്ലെന്ന് ബാബുലാൻ പറഞ്ഞെങ്കിലും പണം പിന്നീട് വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞ് രണ്ട് ടിക്കറ്റ് ബാബുലാലിനെ ഏൽപിക്കുകയായിരുന്നു.
അതിൽ ഒരു ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നിർധനകുടുംബത്തിൽപ്പെട്ട ബാബുലാൽ വർഷങ്ങളായി ചുമടെടുത്താണ് കുടുംബം പോറ്റുന്നത്. സമ്മാനാർഹമായ ടിക്കറ്റ് കനറാ ബാങ്ക് കഴക്കൂട്ടം ശാഖയിൽ ഏൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.