കഴക്കൂട്ടം: കഴക്കൂട്ടം ടെക്നോപാർക്കിന് സമീപം പ്രവർത്തിക്കുന്ന ബിയർ പാർലറിൽ ഉണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി കടയ്ക്കാവൂർ സ്വദേശി ശ്രീകുട്ടൻ എന്ന അഭിജിത്തിനെ (29) എറണാകുളത്ത് നിന്ന് കഴക്കൂട്ടം പൊലിസ് പിടികൂടി. ചിറയിൻകീഴിൽ മുമ്പുണ്ടായ കൊലപാതക കേസിലെ ഒന്നാം പ്രതിയായ ഇയാൾ ബാറിലെ സംഭവശേഷം ഒളിവിലായിരുന്നു.
പലതവണ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് എത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു പതിവ്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ ബന്ധപ്പെട്ടതു മനസ്സിലാക്കിയ പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് കൊച്ചിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഇതോടെ 11 പ്രതികളുള്ള കേസിൽ നാലുപേർപിടിയിലായി. ഇക്കഴിഞ്ഞ ഏപ്രിൽ 20ന് രാത്രി 11.30 നാണ് ടെക്നോപാർക്കിന് എതിർവശത്തെ ബിയർ പാർലറിൽ പിറന്നാളാഘോഷിക്കാനെത്തിയ സംഘവും മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയത്. ഇരു സംഘങ്ങളും തമ്മിലുള്ള അടിപിടിക്കിടെയാണ് അഞ്ചുപേർക്ക് കുത്തേറ്റത്.
നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഒരാൾക്ക് നിസ്സാര പരിക്കുമുണ്ടായി. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.