കഴക്കൂട്ടം: ട്രെയിൻ കടന്നുപോകുന്നതിന് റെയിൽവേ ലെവൽ ക്രോസ് അടയ്ക്കുന്നതിനിടയിൽ എത്തിയ കാർ ലെവൽ ക്രോസിലെ ഗേറ്റ് തകർത്തു. ട്രെയിൻ എത്താത്തതിനാൽ വൻദുരന്തം ഒഴിവായി. ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 9.15ന് കുളത്തൂർ സ്റ്റേഷൻകടവ് റെയിൽവേ ലെവൽ ക്രോസിലാണ് സംഭവം.
ട്രെയിനിെൻറ വരവറിയിച്ച് സന്ദേശം വന്നതോടെ അലാറം മുഴക്കി ഗേറ്റ് കീപ്പർ അവസാനത്തെ വാഹനത്തെയും കടത്തിവിട്ട് ഗേറ്റ് താഴ്ത്തി ലോക്ക് ചെയ്യുന്നതിനിടയിൽ എത്തിയ കാറാണ് നിയന്ത്രണത്തെതെറ്റി കിഴക്ക് വശത്തെ ഗേറ്റ് തകർത്ത് റെയിൽവേ പാളത്തിന് തൊട്ടടുത്തായി വന്നുനിന്നത്.
ആൾക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി കാറിലുള്ളവരെ പുറത്തെത്തിച്ചു. ഗേറ്റിെൻറ കട്ടിയുള്ള ഉരുക്ക് പൈപ്പിൽ തട്ടിനിന്നതിനാൽ കാർ പാളത്തിലേക്ക് പോകാത്തതിനാൽ ട്രെയിനിന് തടസ്സം കൂടാതെ പോകാൻ കഴിഞ്ഞു. തുമ്പ പൊലീസ് സ്ഥലത്തെത്തി കാർ മാറ്റാനുള്ള ശ്രമം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.