കഴക്കൂട്ടം: എക്സൈസിെൻറ ഓണം സ്പെഷൽ ഡ്രൈവിെൻറ ഭാഗമായി നടന്ന വാഹന പരിശോധനയിൽ കഞ്ചാവും ലഹരിഗുളികകളും എൽ.എസ്.ഡി സ്റ്റാമ്പുകളുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. വെഞ്ചാവൊട് സ്വദേശി നന്ദു (21), കഴക്കൂട്ടം സ്വദേശി വിശാഖ് (23), മുഹമ്മദ് സനു (25) എന്നിവരാണ് പിടിയിലായത്. വെഞ്ചാവൊട് രണ്ട് കിലോ കഞ്ചാവുമായിട്ടാണ് നന്ദുവിനെയും വിശാഖിനെയും പിടികൂടിയത്. പാങ്ങപ്പാറക്ക് സമീപം ബൈക്കിൽ വരുകയായിരുന്ന സനുവിെൻറ പക്കൽ നിന്നാണ് ലഹരിഗുളികകളും എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടിയത്.
സ്വിഗി ഓൺലൈൻ ഭക്ഷണ വിതരണക്കാരെന്ന വ്യാജേനെയാണ് ഇവർ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഭക്ഷണ വിതരണത്തിനുള്ള ബാഗിൽ കൊണ്ടുപോകുന്നതിനാൽ ആരും സംശയിക്കാറില്ലായിരുന്നു. വിദ്യാർഥികൾക്കും ടെക്കികൾക്കുമാണ് ഇവ വ്യാപകമായി വിൽപന നടത്തിയിരുന്നത്. ലഹരി സാധനങ്ങൾ കൊണ്ടുപോകുന്ന വിവരം ലഭിച്ച എക്സൈസ് സംഘം നടത്തിയ വ്യാപകമായ പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തേക്ക് വ്യാജ മദ്യത്തിെൻറയും മയക്കുമരുന്നുകളുടെയും കടത്ത് വർധിക്കുമെന്നതിനാൽ വ്യാപക പരിശോധന വരുംനാളുകളിലും തുടരുമെന്ന് കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ എ. മുഹമ്മദ് റാഫി പറഞ്ഞു. ഇദ്ദേഹത്തെ കൂടാതെ അസി. ഇൻസ്പെക്ടർ ശ്യാംകുമാർ, പ്രിവൻറീവ് ഓഫിസർമാരായ സുനിൽകുമാർ, അനിൽകുമാർ, ഐ.ബി.പി.ഒ സന്തോഷ്കുമാർ, സി.ഇ.ഒ ബിനീഷ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.