കഴക്കൂട്ടം: ഗവർണർക്കെതിരെ കാര്യവട്ടം കാമ്പസിൽ എസ്.എഫ്.ഐയുടെ പ്രതിഷേധം. കേരള സർവകലാശാല എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അജിത്ത് അജയ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
കാമ്പസിനുള്ളിൽ നിന്ന് പ്രതിഷേധ റാലിയുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ കോലം കത്തിച്ചു. ചാൻസലർ സവർക്കറായാൽ ഞങ്ങൾ ജീവൻ നൽകി പ്രതിരോധിക്കും എന്ന തലക്കെട്ടിൽ കാമ്പസിന്റെ പ്രധാന കവാടത്തിനു മുകളിൽ പ്രതിഷേധ ബാനറും കെട്ടി. യൂനിറ്റ് പ്രസിഡന്റ് അഭിജിത്ത് സംസാരിച്ചു. നിരവധി വിദ്യാർഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.