കളിക്കളങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ടു നൽകില്ല - മന്ത്രി അബ്ദുൽ റഹ്മാൻ

കഴക്കൂട്ടം : സംസ്ഥാനത്തെ കളിക്കളങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് വിട്ട് നൽകില്ലെന്ന് സ്പോർസ് യുവജന കാര്യമന്ത്രി വി. അബ്ദുൾ റഹ്മാൻ പറഞ്ഞു. നാശത്തി​െൻറ വക്കിലെത്തിയ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമായ കാര്യവട്ടം സ്പോർട്സ് ഹബ്ബി​െൻറ ശോച്യവസ്ഥ നേരിൽ കണ്ട് വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കായിക കേരളത്തി​െൻറ അഭിമാനമായ സ്പോർട്സ് ഹബി​െൻറ ദയനീയാവസ്ഥ കേട്ടറിഞ്ഞെത്തിയ കായികമന്ത്രി ഗ്രീൻ ഫീൾഡ് സ്‌റ്റേഡിയത്തിൽ  കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നു. കരിഞ്ഞുണങ്ങിയ ടർഫ്. ഇന്ത്യയുടേയും ന്യൂസീലാൻഡി​െൻറയും വെസ്റ്റ് ഇൻഡീസിന്റേയുമൊക്കെ കേൾവി കേട്ട താരങ്ങൾ പറന്നു പന്തു പിടിച്ച മൈതാനത്ത് അവിടവിടെ കൂറ്റൻ കുഴികൾ. ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് റാലിയും കരസേനയുടെ റിക്രൂട്ട്മെൻറ്​ റാലിയും ടീം ഇന്ത്യയുടെ പ്രിയ മൈാനത്തെ അക്ഷരാർഥത്തിൽ ഇല്ലാതാക്കി.

പതിനായിരങ്ങൾ ആർത്തുവിളിച്ച ഗ്യാലറികൾ കണ്ടാൽ ഏതു ക്രിക്കറ്റ് പ്രേമിയുടേയും കണ്ണുകൾ നിറയും. ആൽമരത്തി​െൻറ തൈകൾ വളർന്നു നിൽക്കുന്ന ഗ്യാലറിയും പൊട്ടിപ്പൊളിഞ്ഞ കസേരകളും. വിരാട് കോഹ്ലിയും എം.എസ് ധോണിയും  കെയ്ൻ വില്യംസണുമൊക്കെ ഇരുന്ന ഡ്രസിംഗ് റൂമുകളുടേയും ഡഗ് ഔട്ടുകളുടേയും അവസ്ഥ അതിദയനീയം. പൊട്ടിപ്പൊളിഞ്ഞ് ചിതൽപ്പുറ്റ് നിറഞ്ഞ് ഡ്രസിംഗ് റൂം. ഹോൾഡ് വിഷ്വൽസ് കെ.സി.എ പരിപാലിക്കുന്ന അഞ്ചു പിച്ചുകൾ മാത്രമാണ് തെല്ലൊരാശ്വാസം നൽകുന്നത്. സ്പോർട്സ് ഹബി​െൻറ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മന്ത്രി അബ്ദുറഹിമാൻ. അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രിയോടൊപ്പമുണ്ടായിരുന്ന  കെ.സി.എ. സെക്രട്ടറി ശ്രീജീത് നായർ പറഞ്ഞു. സ്റ്റേഡിയത്തി​െൻറ നടത്തിപ്പവകാശം ഐ.എൽ. ആൻറ്​ എഫ്എസ് എന്ന കമ്പനിക്കായിരുന്നു. കടബാധ്യതയിൽപ്പെട്ട് കമ്പനി പിന്മാറിയതോടെയാണ് സ്പോർട്സ് ഹബി​െൻറ നാശം തുടങ്ങിയത്. സ്റ്റേ‍ഡിയം ഏറ്റെടുക്കാനുള്ള സർക്കാർ നീക്കവും വിജയിച്ചില്ല. നിയമനടപടികൾ പൂർത്തിയാക്കി സ്റ്റേ‍ഡിയത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാരും കെ.സി.എയും.

Tags:    
News Summary - Greenfield International Stadium kazhakootam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.