തിരുവനന്തപുരം: ശബരിമല യുവതീപ്രേവശനവും ആചാരസംരക്ഷണവും മുഖ്യവിഷയമാകുന്ന പ്രചാരണത്തിൽ തിളച്ചുമറിയുകയാണ് കഴക്കൂട്ടം. വാദപ്രതിവാദങ്ങളും തെരഞ്ഞെടുപ്പ് കമീഷന് മുന്നിലേക്കുള്ള പരാതികളുമൊക്കെയായി പ്രചാരണം ജഗപൊക. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു എന്നതാണ് ഇൗ ചർച്ചക്ക് പ്രധാന കാരണവും. അതിന് ആക്കംകൂട്ടി പാർട്ടിക്കുള്ളിലെ തർക്കങ്ങൾക്കൊടുവിൽ ബി.ജെ.പി സ്ഥാനാർഥിയായി എത്തിയ ശോഭ സുരേന്ദ്രനും സജീവം. ഗത്യന്തരമില്ലാതെ യു.ഡി.എഫ് സ്ഥാനാർഥി ഡോ. എസ്.എസ്. ലാലും ഇൗ വിഷയം ഏറ്റെടുത്തതോടെ മുഖ്യവിഷയം ശബരിമലതന്നെ.
വ്യക്തമായ രാഷ്ട്രീയമില്ലാത്ത കഴക്കൂട്ടത്തിന് പല വമ്പന്മാരെയും തുണക്കുകയും വീഴ്ത്തുകയുമെല്ലാം ചെയ്ത ചരിത്രമാണുള്ളത്. ഇരുമുന്നണികളെയും പിന്തുണച്ചിട്ടുള്ള മണ്ഡലത്തിൽ ഇപ്പോൾ ഏറെ നിർണായകം യുവ വോട്ടർമാരാണ്. െഎ.ടി മേഖലയിലുള്ള തൊഴിലാളികൾക്ക് ഇവിടെ ഏറെ സ്വാധീനമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും വോട്ട് വർധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വി. മുരളീധരനെ 7347 വോട്ടുകൾക്ക് പരാജയപ്പെടുത്തി കടകംപള്ളി ജയിച്ച മണ്ഡലത്തിൽ ഇക്കുറി അത്രയും വോട്ട് ലഭിച്ചില്ലെങ്കിലും ജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ, ശബരിമലയും വിശ്വാസ സംരക്ഷണവും ഉയർത്തി സ്ത്രീസമൂഹത്തിെൻറ ഉൾപ്പെടെ വോട്ടുകൾ നേടി അട്ടിമറി ജയമാണ് ശോഭയിലൂടെ ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
എന്നാൽ, ലോകപ്രശസ്തനായ ആരോഗ്യ വിദഗ്ധൻ ഡോ. എസ്.എസ്. ലാലിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫും. അതിനാൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കഴക്കൂട്ടം സാക്ഷ്യം വഹിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനത്തിൽ ഖേദപ്രകടനം നടത്തി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയ പ്രചാരണം കേരളമാകെ ചർച്ച ചെയ്യപ്പെടുേമ്പാൾ അത് ഏറ്റുപിടിച്ച് മറ്റ് മുന്നണികളും എത്തിയതോടെയാണ് ശബരിമല പ്രധാന ചർച്ചാവിഷയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.