മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്‌തയാളെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ

മം​ഗ​ല​പു​രം : മ​ദ്യ​പി​ച്ചു ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത് ചോ​ദ്യം ചെ​യ്‌​ത​യാ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ശാ​സ്ത​വ​ട്ടം ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ട​യി​ൽ വീ​ട്ടി​ൽ​നി​ന്ന്​ കു​ട്ട​ൻ എ​ന്ന ശ്രീ​ലാ​ലി​നെ​യാ​ണ് (38) മം​ഗ​ല​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​യി​ലൂ​ർ ശാ​സ്ത​വ​ട്ടം പു​റ​മ്പോ​ക്കി​ൽ വീ​ട്ടി​ൽ ചെ​ല്ല​യ്യ​നെ​യാ​ണ് പ്ര​തി വെ​ട്ടു​ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ ശ്രീ​ലാ​ൽ റോ​ഡി​ൽ കി​ട​ന്ന്​ അ​സ​ഭ്യം പ​റ​യു​ക​യും മൈ​ക്ക് സെ​റ്റ് കെ​ട്ടി​ക്കൊ​ണ്ടു​നി​ന്ന യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട ചെ​ല്ല​യ്യ​ൻ ശ്രീ​ലാ​ലി​നെ പ​റ​ഞ്ഞു വി​ല​ക്കി​യ​തി​ന്റെ ദേ​ഷ്യ​ത്തി​ലാ​ണ് വെ​ട്ടി​യ​ത്. ശ്രീ​ലാ​ൽ സ​ഹോ​ദ​രി​യെ വെ​ട്ടി​യ കേ​സി​ലെ​യും പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.