കഴക്കൂട്ടം: പള്ളിപ്പുറം സി.ആർ.പി.എഫ് ജങ്ഷനിൽ കടയിൽ അതിക്രമിച്ച് കയറി വ്യാപാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തിലെ പ്രധാനപ്രതികൾ അറസ്റ്റിലായി.
കേസിലെ ഒന്നും രണ്ടും പ്രതികളായ പള്ളിപ്പുറം സി.ആർ.പി.എഫ് പുതുവൽ പുത്തൻവീട് സെമിന മൻസിലിൽ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് (36), ആലംകോട് നഗരൂർ കൊടുവഴന്നൂരിൽ റംസി മൻസിലിൽ റിയാസ് (32) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.
പ്രതികൾക്കെതിരെ വധശ്രമം പിടിച്ചുപറി ഉൾപ്പെടെയുള്ള വകുപ്പുകൾ എടുത്തിട്ടുണ്ടെന്ന് മംഗലപുരം സി.ഐ തോംസൺ പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ട് പ്രതികളായ കരിക്ക് അൻസാർ എന്ന് വിളിക്കുന്ന അൻസാർ, ചിറയിൻകീഴ് സ്വദേശി ഫിറോസ് എന്നിവർ ഒളിവിലാണ്.
കൊലക്കേസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 20ഓളം കേസുകളാണ് പിടിയിലായ ഒന്നാംപ്രതി ഷാനുവിനുള്ളതെന്നും, രണ്ടാം പ്രതിയായ റിയാസിനെതിരേ നിരവധി കേസുകൾ നിലവിലുള്ളതായും പൊലീസ് പറഞ്ഞു. സി.ആർ.പി.എഫ് ജങ്ഷനിലെ പച്ചക്കറിക്കട, ബേക്കറി, ഷാനുവിെൻറ വീട്, പ്രതി രാത്രികാലങ്ങളിൽ തങ്ങുന്ന താവളം എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.
18ന് വൈകുന്നേരം ആേറാടെയാണ് സി.ആർ.പി ജംഗ്ഷനിലുള്ള ബേക്കറിയിൽ അതിക്രമിച്ചുകയറി കടയുടമയായ സജാദിനെ നാലംഗ ഗുണ്ടാസംഘം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.