കഴക്കൂട്ടം: സ്റ്റേഷൻകടവിലെ റെയിൽവേ ക്രോസ് തകർന്നുവീണു; തലനാരിഴക്ക് അപകടം ഒഴിവായി. ഓട്ടോയിൽ തട്ടി റെയിൽവേ ഗേറ്റിന്റെ ഭാഗം പൊട്ടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ട്രെയിൻ പോകാൻ ഗേറ്റടക്കുമ്പോഴായിരുന്നു സംഭവം. ഗേറ്റ് ബൂം വെൽഡിങ് പൊട്ടിയാണ് നിലത്തുവീണത്.
ഓട്ടോക്ക് മുകളിൽ വെച്ചിരുന്ന ഇരുമ്പുവലയിൽ തട്ടിയ ഉടൻ ഗേറ്റ് ബൂം പൊട്ടിവീഴുകയായിരുന്നു. ആർക്കും പരിക്കില്ല. അഞ്ചു ദിവസത്തോളം അടച്ചിട്ട് അറ്റകുറ്റപ്പണികൾക്കു ശേഷമാണ് വെള്ളിയാഴ്ച ഗേറ്റ് തുറന്നത്. നിർമ്മാണത്തിലെ അപാകതയാണ് ഗേറ്റ് ബൂം തകർന്നുവീഴാൻ കാരണമെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചു.
ദേശീയ പാതയിൽ നിന്ന് വി.എസ്.എസ്.സിയിലേക്കുള്ള റോഡ് ആയതിനാൽ രാവിലെ മുതൽ രൂക്ഷമായ ഗതാഗതക്കുരുക്കാണിവിടെ. നാട്ടുകാർ പ്രതിഷേധിച്ചതോടെ ആർ.പി.എഫും തുമ്പ പോലീസും സ്ഥലത്തെത്തി.
എന്നാൽ ഗേറ്റടക്കുന്നതിനിടെ ഓട്ടോ കടന്നുപോകാൻ ശ്രമിച്ചതാണ് അപകടത്തിനു കാരണമെന്നാണ് റെയിൽവേ പറയുന്നത്. വി.എസ്.എസ്. സി, പൗണ്ട്കടവ്, സ്റ്റേഷൻ കടവ് തുമ്പ, പള്ളിത്തുറ എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ട പ്രധാന വഴിയാണിത്. സ്റ്റേഷൻകടവ് ഗേറ്റ് അടച്ചതോടെ ജീവനക്കാരും നാട്ടുകാരും കഴക്കൂട്ടം മേനംകുളം വഴിയും, കൊച്ചുവേളി വസ്റ്റേഷൻകടവിലെ റെയിൽവേ ക്രോസ് തകർന്നുവീണു; അപകടം ഒഴിവായിയും ചുറ്റിയാണ് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.