മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സഹായം തേടുന്നു

കഴക്കൂട്ടം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് കുടുംബം സഹായം തേടുന്നു. പള്ളിപ്പുറം സി.ആർ.പി.എഫിൽ ഇമാമുദ്ദീന്റെയും ഷൈനിയുടെയും മകൾ ഫിസ ഫാത്തിമയാണ് ചികിത്സയിലുള്ളത്. രണ്ട് വൃക്കയും തകരാറിലായ, ശ്വാസനാളം ഒട്ടിപ്പോയ അവസ്ഥയിലാണ് കുഞ്ഞ് ജനിച്ചത്. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതിന് വൻ തുക വേണ്ടിവരും. അത് കണ്ടെത്താൻ കുടുംബത്തിനാകുന്നില്ല. കുഞ്ഞ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കനിവുള്ളവരുടെ സഹായം കാത്ത് കഴിയുകയാണ് കുടുംബം. കുഞ്ഞിന്റെ മാതാവ് ഷൈനിയുടെ പേരിൽ കാനറാ ബാങ്ക് പള്ളിപ്പുറം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 5513101001889. IFSC: CNRB 0005513. ഗൂഗിൾ പേ നമ്പർ: 7994710116.

Tags:    
News Summary - Seeks help to treat a three-month-old baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.