ശ്രീ​കാ​ര്യം പൊ​ലീ​സ് സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​ത്തി​നാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ലം എം.​എ​ൽ.​എ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശി​ക്കുന്നു

ശ്രീകാര്യം പൊലീസ് സ്റ്റേഷന്പുതിയ ഭൂമി

കഴക്കൂട്ടം: ശ്രീകാര്യം പൊലീസ് സ്റ്റേഷൻ നിർമാണത്തിനായി കണ്ടെത്തിയ സ്ഥലം കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രനും പൊലീസ് ഉദ്യോഗസ്ഥരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.

36 വർഷമായി പോസ്റ്റൽ ആൻഡ് ടെലിഗ്രാഫ് വകുപ്പിന്റെ കൈവശമിരുന്ന ഭൂമിയിലാണ് പൊലീസ് സ്റ്റേഷനായി ഭൂമി കണ്ടെത്തിയത്. നേരത്തേ പോസ്റ്റൽ ആൻഡ് ടെലിഗ്രാഫിന് നൽകിയ ഓർഡർ സംസ്ഥാന സർക്കാർ റദ്ദാക്കി. സി.ഇ.ടി കോളജിന് സമീപമുള്ള 24 സെന്റ് ഭൂമിയാണിത്. സ്റ്റേഷൻ നിർമിക്കുന്നതിന് അഞ്ച് കോടി രൂപ ഒന്നാം പിണറായി സർക്കാറിന്റെ കാലത്തുതന്നെ അനുവദിച്ചിരുന്നു.

എന്നാൽ, ഭൂമിയുടെ കാര്യത്തിൽ തീരുമാനം ആകാതിരുന്നതിനാലാണ് കെട്ടിടനിർമാണം വൈകിയത്. ശ്രീകാര്യം പൊലീസ് സ്റ്റേഷൻ തുടങ്ങിയ നാൾമുതൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്ഥലം വൃത്തിയാക്കാൻ നടപടി സ്വീകരിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. സ്ഥലം ആഭ്യന്തരവകുപ്പിന് കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അത് പൂർത്തിയായാൽ ഉടൻതന്നെ സ്റ്റേഷൻ നിർമാണം ആരംഭിക്കുമെന്നും മാതൃക പൊലീസ് സ്റ്റേഷനാണ് നിർമിക്കുകയെന്നും എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Sreekaryam Police Station-New Land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.