കഴക്കൂട്ടം: മോഷണക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി തുമ്പ സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു. കല്ലമ്പലം സ്വദേശി ശ്രീ ശുഭൻ (25) ആണ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. കൊല്ലത്ത് മോഷണ കേസിൽ കസ്റ്റഡിയിലായിരുന്ന ഇയാളെ തുമ്പയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
ചോദ്യം ചെയ്യലിലും വിരലടയാള പരിശോധനയിലും ഇയാളല്ല പ്രതിയെന്ന് തിരിച്ചറിഞ്ഞു. കൈവിലങ്ങിടാതെയാണ് പ്രതിയെ സ്റ്റേഷനിൽ ഇരുത്തിയിരുന്നത്. രാത്രി എട്ടു മണിയോടെ സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടിയ ഇയാളെ പൊലീസുകാർ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യാേഗസ്ഥരെത്തുന്നതിന് തൊട്ടു മുമ്പാണ് ഇയാൾ രക്ഷപ്പെട്ടത്. തുമ്പ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.