കഴക്കൂട്ടം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ യുവാവിനെ തടഞ്ഞുനിർത്തി മർദിച്ച സംഭവത്തിൽ എസ്.ഐ വിമലിനെ സസ്പെൻഡ് ചെയ്ത സംഭവം വിവാദത്തിൽ. യുവാവ് പരാതിയിൽ പറയുന്ന എസ്.ഐ വിഷ്ണുവിന് പകരം പ്രിൻസിപ്പൽ എസ്.ഐ വിമലിനെ സസ്പെൻഡ് ചെയ്തതാണ് വിവാദത്തിലായത്.
ഇതേതുടർന്ന് സംഭവത്തിെൻറ നിജസ്ഥിതി അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമീഷണറെ ചുമതലപ്പെടുത്തി. മർദനമേറ്റ യുവാവ് നൽകിയ പരാതിയിലും മൊഴിയിലും എസ്.ഐ വിഷ്ണു കാറിൽ നിന്ന് ഇറങ്ങി തന്നെ മർദിെച്ചന്നാണ് പറയുന്നത്. തന്നെ മർദിച്ച എസ്.ഐ ഇപ്പോഴും ചുമതലയിൽ തുടരുന്നതിനെതിരെ യുവാവ് രംഗത്തുവരുകയും ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടിനായിരുന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ കഴക്കൂട്ടം രാമചന്ദ്രനഗർ നന്ദനത്തിൽ യു.വി. ഷിബുകുമാറിനെ െപാലീസ് അകാരണമായി മർദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.