ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന കെ.​ഒ.​എ എ​ക്‌​സ്‌​പോ​ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു

കേരള ഗെയിംസിന് ഇന്ന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കം

തിരുവനന്തപുരം: 14 ജില്ലകളില്‍ നിന്നുള്ള 7000 കായികതാരങ്ങള്‍ അണിനിരക്കുന്ന പ്രഥമ കേരള ഗെയിംസിന് ശനിയാഴ്ച തുടക്കമാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗെയിംസ് വൈകീട്ട് 5.30ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും.

കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍ അധ്യക്ഷനാകും. കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്‍റ് അവാര്‍ഡിനര്‍ഹയായ ബോക്‌സര്‍ മേരി കോമിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവാര്‍ഡും മന്ത്രി ആന്റണി രാജു പ്രശസ്തിപത്രവും സമ്മാനിക്കും.

2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ മെഡല്‍ ജേതാക്കളായ പി.ആര്‍. ശ്രീജേഷിനെയും രവികുമാര്‍ ദഹിയെയയും ബജ്രംഗ് പുനിയെയയും ചടങ്ങില്‍ ആദരിക്കും. മലയാളി ഒളിമ്പ്യന്മാരായ സജന്‍ പ്രകാശും കെ.ടി. ഇര്‍ഫാനും അലക്‌സ് ആന്റണിയും എം.പി. ജാബിറും ആദരം ഏറ്റുവാങ്ങും. ഒളിമ്പിക് അസോസിയേഷന്‍റെ മാധ്യമ അവാര്‍ഡുകള്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സമ്മാനിക്കും. ഉദ്ഘാടനചടങ്ങിനുമുന്നോടിയായി വര്‍ണശബളമായ റാലി നടക്കും. വൈകീട്ട് 4.30ന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിന്നാണ് റാലി ആരംഭിക്കുക. രാജ്യത്തിന്‍റെ അഭിമാനമായ ഒളിമ്പ്യന്‍മാര്‍ വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പില്‍ റാലിയില്‍ അണിനിരക്കും. കായികതാരങ്ങളും വിവിധ അസോസിയേഷന്‍ ഭാരവാഹികളും കായികപ്രേമികളും റാലിയുടെ ഭാഗമാകും. റാലി യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ സമാപിക്കും.

24 മത്സരയിനങ്ങളാണ് പ്രഥമ കേരള ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യൂനിവേഴ്‌സിറ്റി സ്റ്റേഡിയം, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് സ്വിമ്മിങ് പൂള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, തൈക്കാട് െപാലീസ് ഗ്രൗണ്ട്, ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം, ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വട്ടിയൂര്‍ക്കാവ് ഷൂട്ടിങ് റേഞ്ച്, ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്, വൈഎംസിഎ, ഐആര്‍സി ഇന്‍ഡോര്‍ സ്റ്റേഡിയം ശംഖുംമുഖം, കൊല്ലം ഹോക്കി സ്റ്റേഡിയം, മഹാരാജാസ് കോളജ് ഗ്രൗണ്ട്, വടകര എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

കെ.ഒ.എ എക്‌സ്‌പോ തിരിതെളിഞ്ഞു

തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ കനകക്കുന്നിൽ നടക്കുന്ന കെ.ഒ.എ എക്‌സ്‌പോക്ക് തിരിതെളിഞ്ഞു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എം.വി. ഗോവിന്ദൻ മേള ഉദ്ഘാടനം ചെയ്തു.

കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ഗെയിംസും അതിനോട് അനുബന്ധിച്ച് നടക്കുന്ന എക്സ്പോയും ഇന്ത്യയിലെ തന്നെ ആദ്യ ഉദ്യമമാണെന്ന് മന്ത്രി പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റിട്ട. ജസ്റ്റിസ് എം.ആർ. ഹരിഹരൻനായർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ്, എം.ആർ. രഞ്ജിത്, പി. മോഹൻദാസ്, എസ്.എൻ. രഘുചന്ദ്രൻ നായർ, കെ.എസ്. ബാലഗോപാൽ, എസ്.എസ്. സുധീർ എന്നിവർ പങ്കെടുത്തു.

നാളെ മാരത്തണ്‍ ഓട്ടക്കാരിറങ്ങും

തിരുവനന്തപുരം: കേരള ഗെയിംസ് ഭാഗമായി സംഘടിപ്പിക്കുന്ന മാരത്തണ്‍ ഓട്ട മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. മൂന്നുവിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ പുലര്‍ച്ച 4.30ന് ആരംഭിക്കും. 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, 10 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം, മൂന്ന് കിലോമീറ്റര്‍ ഫണ്‍ റണ്ണും കോര്‍പറേറ്റ് റണ്ണും എന്നീ വിഭാഗങ്ങളിലായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍ മത്സരം പുലര്‍ച്ച 4.30ന് ആരംഭിക്കും.

മൂന്നുമണിക്കൂര്‍ മുപ്പതുമിനിറ്റ് സമയംകൊണ്ടാണ് 21.1 കിലോമീറ്റര്‍ ദൂരം പിന്നിടേണ്ടത്. ഹാഫ് മാരത്തണ്‍ വിഭാഗത്തില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകകളിലൊന്നായ 11 ലക്ഷം രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. രാവിലെ ആറുമണിക്കാണ് 10 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടത്തിന്‍റെ ഫ്ലാഗ് ഓഫ്. തലസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും കായികപ്രേമികളും പങ്കെടുക്കുന്ന മൂന്ന് കിലോമീറ്റര്‍ കോര്‍പറേറ്റ് റണ്ണും ഇതിനോടൊപ്പം നടക്കും.

Tags:    
News Summary - Kerala Games kicks off today at the University Stadium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.