കിളിമാനൂർ (തിരുവനന്തപുരം): വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ ജന്മനാട്ടിൽ കലാഗ്രാമമൊരുങ്ങുന്നു. കിളിമാനൂരിൽ ലളിതകലാ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള രാജാ രവിവർമ സാംസ്കാരിക നിലയത്തോട് ചേർന്നാണ് പുതിയ മന്ദിരത്തിെൻറ നിർമാണം ആരംഭിച്ചത്. 82 ലക്ഷം രൂപയാണ് ആദ്യഘട്ടം ചെലവഴിക്കുക.
സംസ്ഥാന നിർമിതികേന്ദ്രത്തിനാണ് നിർമാണക്കരാർ. 1.5 കോടിയാണ് പൂർത്തീകരണത്തിനായി കണക്കാക്കുന്നത്. പ്രകൃതി സൗഹൃദപരമായി ഭൂമിയുടെ കിടപ്പിനനുസരിച്ചുള്ള നിർമാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്.
കേരളീയ വാസ്തുശൈലിയിലാവും ഇരുനില മന്ദിരത്തിെൻറ നിർമാണം. സാംസ്കാരിക കേന്ദ്രത്തിൽ രവിവർമ ചിത്രങ്ങളുടെ ആർട്ട് ഗാലറി, ഓപൺ എയർ ഓഡിറ്റോറിയം എന്നിവയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.