രവിവർമ സാംസ്കാരിക കേന്ദ്രത്തിൽ കലാഗ്രാമം ഒരുങ്ങുന്നു
text_fieldsകിളിമാനൂർ (തിരുവനന്തപുരം): വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ ജന്മനാട്ടിൽ കലാഗ്രാമമൊരുങ്ങുന്നു. കിളിമാനൂരിൽ ലളിതകലാ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള രാജാ രവിവർമ സാംസ്കാരിക നിലയത്തോട് ചേർന്നാണ് പുതിയ മന്ദിരത്തിെൻറ നിർമാണം ആരംഭിച്ചത്. 82 ലക്ഷം രൂപയാണ് ആദ്യഘട്ടം ചെലവഴിക്കുക.
സംസ്ഥാന നിർമിതികേന്ദ്രത്തിനാണ് നിർമാണക്കരാർ. 1.5 കോടിയാണ് പൂർത്തീകരണത്തിനായി കണക്കാക്കുന്നത്. പ്രകൃതി സൗഹൃദപരമായി ഭൂമിയുടെ കിടപ്പിനനുസരിച്ചുള്ള നിർമാണ രീതിയാണ് അവലംബിച്ചിട്ടുള്ളത്.
കേരളീയ വാസ്തുശൈലിയിലാവും ഇരുനില മന്ദിരത്തിെൻറ നിർമാണം. സാംസ്കാരിക കേന്ദ്രത്തിൽ രവിവർമ ചിത്രങ്ങളുടെ ആർട്ട് ഗാലറി, ഓപൺ എയർ ഓഡിറ്റോറിയം എന്നിവയാണ് നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.