കിളിമാനൂർ: സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങളിൽ മടവൂർ ലോക്കലിലെ ബ്രാഞ്ച് കമ്മിറ്റി ചേരാതെ പിരിഞ്ഞു. പാർട്ടിയിൽ പ്രാദേശികമായി വിഭാഗീയ പ്രവർത്തനങ്ങൾ നടക്കുന്നതായി ഒരു വിഭാഗം ആരോപിക്കുകയും സമ്മേളനം കൂടരുതെന്ന് ഇവർ ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഉപരിഘടകം തീരുമാനം എടുത്തത്.
കിളിമാനൂർ ഏരിയാ കമ്മിറ്റിക്ക് കീഴിൽ മടവൂർ ലോക്കലിലെ മാവിൻമൂട് ബ്രാഞ്ച് സമ്മേളനമാണ് യോഗം ചേരാനാകാതെ പിരിഞ്ഞത്. പാർട്ടി ലോക്കൽ കമ്മിറ്റി ഓഫിസിൽ ഞായറാഴ്ചയാണ് ബ്രാഞ്ച് കമ്മിറ്റി ചേർന്നത്.
സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിൻെറ അധ്യക്ഷതയിലായിരുന്നു സമ്മേളനം. രാവിലെ 10.45ന് ബ്രാഞ്ച് കമ്മിറ്റിയിലെ ചിലർ യോഗം മാറ്റിവെക്കണമെന്നും പ്രദേശത്ത് ഒരു വിഭാഗം വിഭാഗീയ പ്രർത്തനങ്ങൾ നടത്തുന്നതായും അറിയിച്ചു. തുടർന്ന് ഏരിയ കമ്മിറ്റിയെ വിവരം ധരിപ്പിക്കുകയും ഉപരി കമ്മിറ്റിയുടെ നിർദേശപ്രകാരം സമ്മേളനം മാറ്റിവെക്കുകയുമായിരുന്നുവെന്നാണ് വിവരം.
ബ്രാഞ്ച് കമ്മിറ്റികളിലടക്കം അഭിപ്രായ സമന്വയം വേണമെന്നും സെക്രട്ടറി തെരഞ്ഞെടുപ്പ് പാടില്ലെന്നും കർശന നിർദേശം ഉള്ളപ്പോഴും ഏരിയാ കമ്മിറ്റിക്ക് കീഴിൽ പലയിടത്തും തർക്കങ്ങളും വാഗ്വാദങ്ങളും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.