കിളിമാനൂർ: റൂറൽ ജില്ല കേന്ദ്രീകരിച്ചും കൊല്ലം ജില്ലയിലെ ചടയമംഗലം സ്റ്റേഷൻ പരിധിയിലും ആട് മോഷണ പരമ്പര നടത്തിവന്ന സംഘത്തിലെ പ്രധാനിയും പിടിയിൽ. ഇതോടെ കേസിൽ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു.
പള്ളിപ്പുറം പാച്ചിറ ചായപ്പുറത്തു വീട്ടിൽ ഷെഫീഖ് മൻസിലിൽ ഷെഫീഖിനെയാണ് (25) കഴിഞ്ഞദിവസം പള്ളിക്കൽ പൊലീസ് പിടികൂടിയത്. ഇയാളാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞമാസം 31 ന് പുലർച്ച മൂന്നോടെ ചാങ്ങയിൽകോണത്തുള്ള സജീനയുടെ ആടുകളെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് അറസ്റ്റ്. സി.സി.ടി.വി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മൂന്ന് പ്രതികളെ നേരത്തേ പിടികൂടിയിരുന്നു.
ഷെഫീക്കിനെ പേരിലുള്ള കാറാണ് ആടുകളെ കടത്താൻ പ്രതികൾ ഉപയോഗിച്ചിരുന്നത്. ബൈക്കിൽ കറങ്ങി മാലപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഷഫീഖിനെതിരെ ഇതര ജില്ലകളിൽ കേസുള്ളതായി പള്ളിക്കൽ പൊലീസ് പറഞ്ഞു. കഞ്ചാവ് വിറ്റതിനും കേസുണ്ട്. ഇയാളുടെ കാർ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു വാഹനം സംഘടിപ്പിച്ച് നന്നാക്കാൻ വർക്ക് ഷോപ്പിൽ കയറുന്ന സമയത്താണ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷൻ ഓഫിസർ പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ എസ്.ഐ എം. സഹിൽ, സി.പി.ഒമാരായ സുധീർ, ഷമീർ, വിനീഷ്, എസ്.സി.പി.ഒ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.